യുഎഇ ഒക്ടോബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; ലിറ്ററിന് ശരാശരി മൂന്ന് ഫിൽസിന്റെ വർധന

യുഎഇ ഒക്ടോബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; ലിറ്ററിന് ശരാശരി മൂന്ന് ഫിൽസിന്റെ വർധന

അബുദാബി: യുഎഇയിൽ ഒക്ടോബർ മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. നാളെ മുതൽ പുതുക്കിയ നിരക്ക് ഈടാക്കും. സൂപ്പർ 98, സ്‌പെഷ്യൽ 95, ഇപ്ലസ് 91 എന്നിവയുടെ റീട്ടെയിൽ നിരക്കുകൾ ലിറ്ററിന് ഏകദേശം മൂന്ന് ഫിൽസ് വീതം വർധിപ്പിച്ചു.

ഇന്ധന വില കമ്മിറ്റി എല്ലാ മാസവും വിപണിക്കനുസരിച്ച് വില പുതുക്കി നിശ്ചയിക്കാറുണ്ട്. ഒക്ടോബറിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.44 ദിർഹമാണ് നൽകേണ്ടത്. സപ്തംബറിൽ 3.42 ദിർഹമാണ് ഈടാക്കിയിരുന്നത്. രണ്ട് ഫിൽസിന്റെ വർധനയാണിത്. സ്‌പെഷ്യൽ 95 പെട്രോളിന് 3.31 ദിർഹം ഉണ്ടായിരുന്നത് 3.33 ആയി. രണ്ട് ഫിൽസാണ് വർധിച്ചത്.

ഇ പ്ലസ് 91 പെട്രോളിന് 3.26 ദിർഹമാണ് പുതിയ വില. 3.23 ദിർഹം ഉണ്ടായിരുന്നത് മൂന്ന് ഫിൽസ് വർധിച്ചു. വാഹനത്തിന്റെ തരമനുസരിച്ച്, ഒക്ടോബറിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാൾ 1.53 ദിർഹം മുതൽ 8.32 ദിർഹം വരെ കൂടുതൽ ചെലവാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.