കുപ്‌വാരയില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു; പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി സൈന്യം

 കുപ്‌വാരയില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു; പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി സൈന്യം

ശ്രീനഗര്‍: കാശ്മീരിലെ കുപ്‌വാരയില്‍ സൈന്യം നടത്തിയ പരിശോധനയില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. സൈന്യവും കാശ്മീര്‍ പൊലീസും ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായി നടത്തിയ തിരച്ചിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

എകെ റൈഫിള്‍, അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍ (യുബിജിഎല്‍), 26 അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, ഹാന്‍ഡ് ഗ്രനേഡുകളും വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമാണ് സംഘം കണ്ടെടുത്തത്. ഭീകരരുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചതായും തിരച്ചിലുകള്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്ന സാഹചര്യത്തിലാണ് തിരച്ചില്‍ തുടരുന്നത്.

കഴിഞ്ഞ ദിവസം കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. കാശ്മീരിലെ മചല്‍ സെക്ടറിലുള്ള കുംകാദി ഏരിയയിലാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചത്. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.