ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ വേനല്‍ക്കാലത്തിനു ശേഷം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. 72,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 120 ഇനങ്ങളില്‍ നിന്നുള്ള 150 ദശലക്ഷത്തിലധികം പൂക്കളാണ് മനോഹരമായ പുഷ്പ വിസ്മയഭൂമിയിലുള്ളത്.
മിറാക്കിള്‍ ഗാര്‍ഡന്റെ 12ാം സീസണില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന മനസ് കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ ഉള്‍ക്കൊള്ളിച്ച ആകര്‍ഷകമായ നിരവധി തീം വീഡിയോ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും കുടുംബ സൗഹൃദ ഇവന്റുകള്‍ കൂടി ചേരുന്നതോടെ അവിസ്മരണീയമായ ഒരു വിനോദസഞ്ചാര അനുഭവം പ്രദാനം ചെയ്യുന്നു.
2011ല്‍ തുറന്ന ഗാര്‍ഡന്‍ 2016ല്‍ ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ഇന്‍സ്റ്റാലേഷന്‍ എന്ന റെക്കോഡ് ഉള്‍പ്പെടെ മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡുകള്‍ കുറിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് 75 ദിര്‍ഹവും മൂന്നു മുതല്‍ 12 വയസ്സുള്ളവര്‍ക്ക് 60 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ രാത്രി 9 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 11 വരെയുമാണ് പ്രവേശനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.