ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയിലെ സുരക്ഷാ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ 156 'പ്രചണ്ഡ' ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍ വിന്യസിക്കും. ഇതിനായി കര, വ്യോമ സേനകള്‍ 156 പ്രചണ്ഡ കോപ്റ്ററുകള്‍ക്ക് കൂടി എച്ച്.എ.എല്ലില്‍ നിന്നും വാങ്ങും. കരസേന 90 ഉം വ്യോമസേന 66 ഉം കോപ്റ്ററുകളാണ് വാങ്ങുക.
ഇന്ത്യ നിര്‍മ്മിച്ച ആദ്യ വിവിധോദ്ദേശ്യ യുദ്ധ ഹെലികോപ്റ്ററാണിത്. മരുപ്രദേശങ്ങളിലും പര്‍വതങ്ങളിലും ഉള്‍പ്പെടെ സേനയുടെ കൃത്യമായ ദൗത്യങ്ങള്‍ക്ക് ഇണങ്ങും വിധമാണ് പ്രചണ്ഡ നിര്‍മ്മിച്ചിട്ടുള്ളത്.
രണ്ട് വര്‍ഷം മുമ്പ് ചൈനയുമായി സംഘര്‍ഷത്തിനിടെ, അമേരിക്കയില്‍ നിന്ന് വാങ്ങിയ 22 അപ്പാച്ചെ ആക്രമണ കോപ്റ്ററുകള്‍ വ്യോമസേന ലഡാക്കില്‍ വിന്യസിച്ചിരുന്നു. കരസേനയ്ക്ക് ആറ് അപ്പാച്ചെ കോപ്റ്ററുകള്‍ അടുത്ത വര്‍ഷം എത്തും. ഇവയ്‌ക്കൊപ്പം പ്രചണ്ഡ കൂടിയാകുമ്പോള്‍ ഇന്ത്യയുടെ പ്രഹര ശേഷി കൂടുതല്‍ ശക്തമാവും.
16,400 അടി ഉയരമുള്ള സ്ഥലത്ത് ടേക്കോഫിനും ലാന്‍ഡിങിനും കഴിവുള്ള ലോകത്തെ ഏക ഹെലികോപ്റ്ററാണ് പ്രചണ്ഡ. സിയാച്ചിനിലെയും ലഡാക്കിലെയും മഞ്ഞുമലകളിലെ ഓപ്പറേഷന് അനുയോജ്യം. ശത്രുവിനെ ആകാശത്തും ഭൂമിയിലും പ്രഹരിക്കാനുള്ള മിസൈലുകള്‍ വഹിക്കും. വരുന്ന 30-40 വര്‍ഷത്തെ വെല്ലുവിളികള്‍ മുന്‍കൂട്ടി കണ്ടാണ് നിര്‍മ്മാണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26