പ്രവാസികൾക്കി തിരിച്ചടിയാകാൻ സാധ്യത; വി​ദേ​ശി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി ഏ​ർപ്പെ​ടു​ത്താ​ൻ കുവെെറ്റ് പാ​ർല​മെ​ന്റി​ൽ ബി​ൽ

പ്രവാസികൾക്കി തിരിച്ചടിയാകാൻ സാധ്യത; വി​ദേ​ശി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി ഏ​ർപ്പെ​ടു​ത്താ​ൻ കുവെെറ്റ് പാ​ർല​മെ​ന്റി​ൽ ബി​ൽ

കുവെെറ്റ് സിറ്റി: കുവെെറ്റിൽ നിന്നും വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താൻ ബില്ലുമായി പാർലമെന്റ് അംഗം ഫഹദ് ബിൻ ജമി. നിയമം കുവെെറ്റ് മന്ത്രി സഭ അംഗീകരിച്ചാൽ പ്രവാസികൾക്ക് വലിയ തിരിച്ചടിയാകും. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂന്നു ശതമാനം വരെ റെമിറ്റൻസ് ടാക്സ് ഈടാക്കണമെന്നാണ് പാർലമെന്റ് അംഗം ഫഹദ് ബിൻ ജമി ആവശ്യപ്പെടുന്നത്.

കുവെെറ്റിൽ പ്രതിവർഷം ഏകദേശം അഞ്ചു മുതൽ 17 ബില്യൺ ഡോളറാണ് വിദേശികൾ നാട്ടിലേക്ക് അയക്കുന്നത്. ഈ പണത്തിന് നികുതി ഏർപ്പെടുത്തണം. സൗദി അറേബ്യ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ വർഷങ്ങൽക്ക് മുമ്പ് തന്നെ ഈ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. അത് കുവെെറ്റിലും ഏർപ്പെടുത്തണം എന്നാണ് ഫഹദ് ബിൻ ജമി അവകാശപ്പെടുന്നത്.

നിയമ ലംഘനം നടത്തുന്ന ബാങ്കുകൾക്കും മണി എക്‌സ്‌ചേഞ്ചുകൾക്കും പിഴ ചുമത്താൻ നിർദേശം കുവെെറ്റ് സെൻട്രൽ ബാങ്ക നൽകണം എന്നാണ് ഫഹദ് ബിൻ ജമി ആവശ്യപ്പെടുന്നത്. എന്നാൽ വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം കുവെെറ്റ് സർക്കാർ നേരത്തെ തന്നെ തള്ളിയിരുന്നു. ഇത്തരമൊരു നികുതി വന്നാൽ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികൾ രാജ്യംവിട്ടു പോകുമെന്നാണ് അധികൃതർ വിഷയത്തിൽ നൽകിയ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.