കരുവന്നൂര്‍ തട്ടിപ്പ്: എം.കെ കണ്ണനോട് സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടു

കരുവന്നൂര്‍ തട്ടിപ്പ്: എം.കെ കണ്ണനോട് സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടു

തിരുവനന്തപുരം: കരുവന്നൂര്‍ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട് നിലപാട കൂടുതല്‍ കടുപ്പിച്ച് ഇ.ഡി.സിപിഎം നേതാവും തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍ സ്വത്ത് വിവരങ്ങള്‍ വ്യാഴാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കി. കുടുംബത്തിന്റെ ഉള്‍പ്പെടെയുള്ള സ്വത്ത് വിവരം ഹാജരാക്കാനാണ് നിര്‍ദ്ദേശം.

എം.കെ കണ്ണന്‍ പ്രസിഡന്റായുള്ള തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മിക്ക സാമ്പത്തിക ഇടപാടും നടത്തിയിട്ടുള്ളതെന്ന് ഇ.ഡി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കണ്ണനെ ഇ.ഡി രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.

രണ്ടാമത്തെ ചോദ്യം ചെയ്യല്‍ സമയത്ത് അദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനിടെ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപം നടത്തിയവരുടെ പണം തിരികെ നല്കുന്നതിനായി മറ്റു സഹകരണ ബാങ്കുകളില്‍ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാന്‍ നാളെയും മറ്റന്നാളുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.