രണ്ട് ദിവസത്തിനിടെ 31 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏഴ് രോഗികള്‍ കൂടി മരിച്ചു

രണ്ട് ദിവസത്തിനിടെ 31 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏഴ് രോഗികള്‍ കൂടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് കുട്ടികളടക്കം ഏഴ് പേര്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി. 24 മണിക്കൂറിനിടെ 24 പേരാണ് ആശുപത്രിയില്‍ മരിച്ചത്. മഹാരാഷ്ട്രയിലെ ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മരിച്ച 31 പേരില്‍ 16 നവജാത ശിശുക്കളുമുണ്ട്.

ആശുപത്രിയിലെ 71 രോഗികളുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ച്ചയും ഉണ്ടായിട്ടില്ലെന്ന് ഡീന്‍ ഡോ ശ്യംാറാവു വാക്കോഡെ പറഞ്ഞു. ആശുപത്രിയില്‍ മരുന്നുകളുടെയോ, ഡോക്ടര്‍മാരുടെയോ കുറവുകളില്ല. മതിയായ ചികിത്സ നല്‍കിയിട്ടും അതിനോട് രോഗികള്‍ പ്രതികരിക്കുന്നില്ലെന്ന് വാക്കോഡെ പറഞ്ഞു.

മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹസന്‍ മുഷ്റിഫ് നന്ദേഡിലെത്തി. ഇത്തരമൊരു കാര്യം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നു. മരുന്നുകളോ, ഡോക്ടര്‍മാരോ ഇല്ലാത്ത അവസ്ഥയില്ല. ഓരോ മരണത്തെ കുറിച്ചും അന്വേഷിക്കും. ആരെങ്കിലും വീഴ്ച്ച വരുത്തിയായി കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.