റിയാദ്: വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് (ഫഹസ്) സൗദി ട്രാഫിക് അതോറിറ്റി ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് നിര്‍ബന്ധമാക്കി. പരിശോധനാകേന്ദ്രങ്ങളില്‍ നേരിട്ട് എത്തുന്നതിന് മുമ്പ് ഓണ്‍ലൈനിലൂടെ ടൈംസ്ലോട്ട് എടുക്കണമെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ (എംവിപിഐ) വിഭാഗം അറിയിച്ചു.
രാജ്യത്തെ നിരത്തുകളിലോടുന്ന മുഴുവന്‍ വാഹനങ്ങളും കൃത്യമായ ഇടവേളകളില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. മോട്ടോര്‍ വാഹനങ്ങള്‍ സുരക്ഷിതമാണെന്നും പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനാണിത്. വാഹനത്തിന്റെ ഓയില്‍ ചോര്‍ച്ച, സ്റ്റിയറിങ് സിസ്റ്റം, സസ്‌പെന്‍ഷന്‍ സിസ്റ്റം, ഷാസി, ബ്രേക്കുകള്‍, ലൈറ്റുകള്‍, ടയറുകള്‍, എമിഷന്‍ കണ്‍ട്രോള്‍ സിസ്റ്റം മുതലായവ പരിശോധിക്കും.
നിരത്തിലിറക്കാന്‍ എല്ലാവിധത്തിലും അനുയോജ്യമാണെന്ന് കണ്ടെത്തുന്ന വാഹനങ്ങള്‍ക്കാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പരിശോധനയില്‍ തകരാറുകള്‍ കണ്ടെത്തിയാല്‍ നന്നാക്കിയ ശേഷം വീണ്ടും പരിശോധനക്ക് സമര്‍പ്പിക്കണം.
എംവിപിഐ കേന്ദ്രങ്ങളില്‍ എത്തുന്നതിന് മുമ്പായി എല്ലാത്തരം വാഹനങ്ങള്‍ക്കും ആനുകാലിക സാങ്കേതിക പരിശോധനയ്ക്ക് അനുമതി വാങ്ങണം. ഇതിനായി വാഹനങ്ങളുടെ ഉടമകള്‍ vi.vsafety.sa എന്ന ലിങ്കില്‍ പ്രവേശിച്ച് MVPI എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്യണം.
എംവിപിഐ കേന്ദ്രങ്ങളില്‍ എത്തുന്നതിന് മുമ്പായി എല്ലാത്തരം വാഹനങ്ങള്‍ക്കും ആനുകാലിക സാങ്കേതിക പരിശോധനയ്ക്ക് അനുമതി വാങ്ങണം. ഇതിനായി വാഹനങ്ങളുടെ ഉടമകള്‍ vi.vsafety.sa എന്ന ലിങ്കില്‍ പ്രവേശിച്ച് MVPI എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്യണം.
വ്യക്തിഗത വിവരങ്ങളും വാഹനത്തിന്റെ വിവരവും നല്‍കിയ ശേഷം പരിശോധനയുടെ തരം, ഏരിയ, എംവിപിഐ കേന്ദ്രം എന്നിവ തിരഞ്ഞെടുക്കണം. തുടര്‍ന്ന് ലഭ്യമാവുന്ന തീയതികളില്‍ നിന്ന് അനുയോജ്യമായ ദിവസവും സമയവും തെരഞ്ഞെടുത്ത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുകയാണ് വേണ്ടത്. ബുക്കിങ് വേഗത്തിലും ലളിതമായും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും എംവിപിഐ വിഭാഗം വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.