ഇന്ന് ഇന്ത്യയുടെ ദിവസം: ജാവലിനില്‍ നീരജിന് സ്വര്‍ണം, കിഷോര്‍ കുമാറിന് വെള്ളി; റിലേയിലും പുരുഷ, വനിതാ ടീമുകള്‍ക്ക് നേട്ടം

ഇന്ന് ഇന്ത്യയുടെ ദിവസം: ജാവലിനില്‍ നീരജിന് സ്വര്‍ണം, കിഷോര്‍ കുമാറിന് വെള്ളി; റിലേയിലും പുരുഷ, വനിതാ ടീമുകള്‍ക്ക് നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക് തന്നെ. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ശക്തമായ പോരാട്ടം നടത്തിയ കിഷോര്‍ കുമാര്‍ ജെന രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടി. 88.88 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്.

പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയിലും ഇന്ത്യ സ്വര്‍ണം നേടി. അനസ് മുഹമ്മദ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങിയ സംഘമാണ് റിലേയില്‍ സ്വര്‍ണം നേടിയത്.

വനിതകളുടെ 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യ വെള്ളി നേടി. വിദ്യ രാംരാജ്, ഐശ്വര്യ മിശ്ര, പ്രാച്ചി, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ സംഘമാണ് വെള്ളി നേടിയത്. വനിതകളുടെ ബോക്‌സിംഗ് 75കിലോ ഗ്രാം വിഭാഗത്തില്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ വെള്ളി നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.