വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ മണ്ണില്‍ എത്തിയ പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹൃദ്യമായ സ്വാഗതമരുളി ഇന്ത്യ. ഇന്ത്യയുടെ ആതിഥേയത്വത്തെ പ്രശംശിച്ച് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം രംഗത്തു വന്നു.
ഇതുപോലൊരു സ്വീകരണം ഇന്ത്യയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നാട്ടിലേത് പോലെ തന്നെയാണ് ഇവിടെ തോന്നിയതെന്നും ബാബര്‍ അസം വെളിപ്പെടുത്തി. ഹൈദ്രബാദില്‍ വിമാനമിറങ്ങിയതു മുതല്‍ ക്രിക്കറ്റ് ആരാധകര്‍ സ്വാഗതമേകുന്നുണ്ടായിരുന്നു.
സന്നാഹ മല്‍സരം കളിച്ച ഗ്രൗണ്ടിലും ടീമിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഇതേ പിന്തുണ ലോകകപ്പ് മല്‍സരങ്ങളിലും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മറ്റൊന്നും ചിന്തിക്കാതെ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യമെന്നും പാക് നായകന്‍ പറഞ്ഞു.
ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാക് ടീം ഇന്ത്യയില്‍ എത്തുന്നത്. നിലവില്‍ ഏഷ്യാകപ്പിലും ഐസിസി ലോകകപ്പ് ക്രിക്കറ്റിലുമല്ലാതെ ഇരുടീമുകളും പരസ്പരം കളിക്കാറില്ല.
പാക് ടീമിന് മികച്ച സുരക്ഷയൊരുക്കുമെന്ന് ബിസിസിഐ ഐസിസിക്കു നല്‍കിയ കത്തില്‍ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള പാക് ടീമില്‍ സല്‍മാന്‍ അലി ആഗയും മുഹമ്മദ് നവാസും മാത്രമാണ് ഇന്ത്യയില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളത്.
ഒക്ടോബര്‍ ആറാം തീയതി നെതര്‍ലന്‍ഡ്‌സിന് എതിരെയാണ് പാകിസ്ഥാന്റെ ആദ്യ മല്‍സരം. പത്താം തീയതി ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം മല്‍സരത്തിനിറങ്ങും. ഒക്ടോബര്‍ 14നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.