2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ; താത്പര്യം പ്രകടിപ്പിച്ച് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍

2034 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ; താത്പര്യം പ്രകടിപ്പിച്ച് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍

റിയാദ്: 2022 ഖത്തര്‍ ഫിഫ ലോകകപ്പിനു ശേഷം വീണ്ടും കാല്‍പന്തുകളിയുടെ മഹാമാമാങ്കം അറബ് രാജ്യത്തേക്ക് എത്തുന്നതിനുള്ള സാധ്യത ഉയരുന്നു. 2034 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സൗദി അറേബ്യ രംഗത്തെത്തിയതോടെയാണ് ഇത്.

ഏഷ്യ, ഓഷ്യാനിയ പ്രദേശങ്ങളിലെ രാജ്യങ്ങളെ ലോകകപ്പ് നടത്തുന്നതിനായി ഫിഫ ക്ഷണിച്ചതിന് പിന്നാലെയാണ് വേദിയാകുന്നതിനുള്ള താല്‍പര്യം പരസ്യമായി പ്രഖ്യാപിച്ച് സൗദി മുന്നോട്ടു വന്നിരിക്കുന്നത്. ഓദ്യോഗികമായി തന്നെ സൗദി നീക്കങ്ങള്‍ ആരംഭിച്ചു.

സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ലോകകപ്പിന് വേദിയാവാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഫുട്‌ബോളിനോടുള്ള രാജ്യത്തിന്റെ സ്‌നേഹവും നിലവിലുള്ള സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നും പ്രചോദനവും ഉള്‍ക്കൊണ്ടാണ് ഈ നീക്കമെന്നും സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ക്ലബ്ബ് ഫുട്‌ബോളില്‍ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് ലോകോത്തര ടൂര്‍ണമെന്റുകളിലും പങ്കാളിത്തം വഹിക്കാനുള്ള സൗദിയുടെ ഒരുക്കം.

2030 ലോകകപ്പിന് മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ വേദിയാകുമെന്ന് ഫിഫ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഎസ്, കാനഡ, മെക്‌സിക്കോ രാജ്യങ്ങള്‍ വേദിയാകുന്ന 2026 ലോകകപ്പ് ടൂര്‍ണമെന്റില്‍ 48 ടീമുകളാണ് പങ്കെടുക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.