തലശേരി: ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ നിരവധി മാതൃകകളുണ്ടെന്നും ചെറുപുഷ്പ മിഷന്‍ലീഗിലൂടെ പ്രേഷിതപ്രവര്‍ത്തനം നടത്തുന്ന അല്‍മായര്‍ മിഷനറിയായി മാറുകയാണെന്നും തലേശരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. 'വിളയറിഞ്ഞ് ഒരുമയോടെ വിളഭൂമിയിലേക്ക് ' എന്ന മുദ്രാവാക്യമുയര്‍ത്തി ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജില്‍ നടന്ന ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാനതല വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.
സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്നീ ദൈവീക മൂല്യങ്ങള്‍ മുറുകെ പിടിച്ചും പ്രാവര്‍ത്തികമാക്കിയും മിഷന്‍ ലീഗ് കൂടുതല്‍ ദിശാബോധത്തോടെ അനുദിനം വളരുകയാണ്. ഓരോരുത്തരും അവരവരുടെ ജീവിത സാഹചര്യങ്ങള്‍ക്ക് ചേരുന്ന രീതിയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും ആര്‍ച്ച് ബിഷപ് ഓര്‍മ്മപ്പെടുത്തി.
സി.എം.എല്‍ ചെമ്പേരി ശാഖയുടെ രംഗപൂജയോടെ ആരംഭിച്ച സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്റോ തകിടിയേല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
തലശേരി അതിരൂപത ഡയറക്ടര്‍ ഫാ.ജോസഫ് വടക്കേപറമ്പില്‍, അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, ദേശീയ പ്രസിഡന്റ് സുജി പുല്ലുക്കാട്ട്, അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപറമ്പില്‍, അന്തര്‍ദേശീയ വൈസ് പ്രസിഡന്റ് ഏലിക്കുട്ടി എടാട്ട്, ദേശീയ റീജണല്‍ ഓര്‍ഗനൈസര്‍ ബെന്നി മുത്തനാട്ട്, സംസ്ഥാന ജനറല്‍ ഓര്‍ഗനൈസര്‍ തോമസ് അടുപ്പുകല്ലുങ്കല്‍, തലശേരി അതിരൂപത പ്രസിഡന്റ് ഷിജോ സ്രായില്‍, മലബാര്‍ റീജണല്‍ ഓര്‍ഗനൈസര്‍ രഞ്ജിത്ത് മുതുപ്ലാക്കല്‍, എക്‌സിക്യൂട്ടീവ് അംഗം ആര്യ റെജി എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26