ബംഗളൂരുവിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ്

ബംഗളൂരുവിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ്

തിരുവനന്തപുരം: ബംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് സ്പൈസ് ജെറ്റ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 10 മുതല്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകളാണ് പുതുതായി തുടങ്ങുന്നത്.

നിലവില്‍ സ്പൈസ് ജെറ്റിന് തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ ശനിയാഴ്ചകളില്‍ മാത്രമാണ് സര്‍വീസ്. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പുതിയ സര്‍വീസുകള്‍ വരുന്നത്. രാവിലെ 5:50ന് ബാഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 7:25ന് തിരുവനന്തപുരത്ത് എത്തും. തിരികെ 8:05ന് പുറപ്പെട്ട് 9:40ന് ബംഗളൂരുവിലെത്തും. ശനിയാഴ്ചകളില്‍ രാത്രി 10:15ന് തിരുവനന്തപുരത്തെത്തി 10:35ന് തിരിച്ചുപോകും.

ഈ റൂട്ടില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദിവസേന നാല് സര്‍വീസുകള്‍ നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.