ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പ്രഖ്യാപിച്ച വിശിഷ്ട സേവനത്തിനുള്ള പ്രത്യേക പുരസ്‌കാരം തിരുവല്ല പെരുന്തുരുത്തി കുന്നേല്‍ തൂമ്പുങ്കല്‍ ബിജു കെ. ബേബിക്ക് ലഭിച്ചു.
ദുബായ് നഗരത്തിനും യു.എ.ഇക്കും ലോകത്തിനുമുള്ള താങ്കളുടെ സേവനത്തിന് നന്ദി എന്നാണ് യു.എ.ഇ മിനിസ്റ്റര്‍ ഓഫ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും എക്‌സ്‌പോ സിറ്റി ദുബായ് അതോറിറ്റി സി.ഇ.ഓ യുമായ റീം അല്‍ ഹാഷിമി സന്ദേശത്തില്‍ അറിയിച്ചു.
എക്‌സ്‌പോ 2020യുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന ബ്രോണ്‍സ് കമാന്‍ഡിലെ സ്തുത്യര്‍ഹ സേവനത്തിനാണില്‍ ദുബായ് പൊലീസിന്റെയും എക്‌സ്‌പോ 2020 മുദ്ര പതിപ്പിച്ച മെഡല്‍ അടങ്ങുന്നതാണ് പുരസ്‌കാരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൊലീസ്, സൈനിക മേഖലകളില്‍ പരിശീലനം നേടി കഴിവു തെളിയിച്ചവരെ കണ്ടെത്തി രൂപീകരിച്ച 70 അംഗ ബോണ്‍സ് കമാന്‍ഡിലെ ഏക മലയാളിയാണ്.
2022 ല്‍ ദുബായ് പൊലീസിന്റെ പ്രത്യേക ആദരവും അദേഹത്തെ തേടിയെത്തിയിരുന്നു. യു.കെ, അയര്‍ലണ്ട്, മലേഷ്യ, ആംസ്റ്റര്‍ഡാം തുടങ്ങിയ രാജ്യങ്ങളില്‍ സുരക്ഷാ പരിശീലനം നേടിയിട്ടുള്ള ബിജു, ബേസിക് കമാന്‍ഡോ ട്രെയിനിങ്. കരാട്ടെ പോലുള്ള കായിക അഭ്യാസങ്ങള്‍ക്ക് പുറമെ ഹെലികോപ്ടറില്‍ നിന്നും രക്ഷാ ദൗത്യത്തിന്റെ ഭാഗമായി താഴേക്ക് ഊര്‍ന്നിറങ്ങുന്ന സ്ലിതെറിങ്ങിലും, ബയോനെട് ഫൈറ്റിങിലും, ഫയര്‍ ഫൈറ്റിങിലും പ്രത്യേക പ്രാവീണ്യം നേടിയിട്ടുണ്ട്. ലോകോത്തര സുരക്ഷ ഏജന്‍സിയായ ഗ്രൂപ്പ് നാലിന്റെ യു.എ.ഇ യിലെ നാഷണല്‍ കണ്ട്രോള്‍ സെന്ററിന്റെ മുന്‍ മേധാവി കൂടിയാണ്.
മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കെ.ജെ ബേബിയുടെയും അധ്യാപികയായിരുന്ന ലീലാമ്മയുടെയും മകനാണ്. ദുബായ് ഹോസ്പിറ്റലിലെ നഴ്‌സും അടൂര്‍ കടമ്പനാട് വലിയവീട്ടില്‍ കുടുംബാംഗവുമായ റോസി മാത്യുവാണ് ഭാര്യ. മക്കള്‍: ക്രിസ്, കാതറിന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.