ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കേസില്‍ കുടുക്കുന്നു എന്ന ആക്ഷേപം ശക്തമാമെങ്കിലും ഇ.ഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
വരും ദിവസങ്ങളില്‍ പശ്ചിമ ബംഗാളിലടക്കം കൂടുതല്‍ സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പശ്ചിമ ബംഗാള്‍ എംപിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി എന്നിവര്‍ക്കെതിരായ കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കാനാണ് ഇ.ഡി തീരുമാനം.
അറസ്റ്റിലായ ആംആദ്മി എംപി സഞ്ജയ് സിങിനെ ഇ.ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. സഞ്ജയ് സിങിന്റെ കൂട്ടാളികളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ കൂട്ടുപ്രതി ദിനേഷ് അറോറ കൂട്ടാളികള്‍ വഴി രണ്ട് കോടി രൂപ സഞ്ജയ് സിങിന് നല്‍കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് കൂട്ടാളികള്‍ക്ക് കൂടി നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേസമയം കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ സംയുക്ത പ്രസ്താവന വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ആംആദ്മി പാര്‍ട്ടി. മുന്‍ മന്ത്രിമാര്‍ക്ക് പിന്നാലെ എംപിയായ സഞ്ജയ് സിങിനെതിരെയും ഇ.ഡി നീക്കം കടുപ്പിച്ചതോടെയാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംയുക്ത പ്രസ്താവന വേണമെന്ന് എഎപി നിലപാടെടുക്കുന്നത്.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നായിരുന്നു ഇന്ത്യ മുന്നണിയിലെ ധാരണ. എന്നാല്‍ കോണ്‍ഗ്രസ് നിലപാട് വൈകിയത് മൂലം ഇതുവരെ പൊതു പ്രസ്താവന ഇറങ്ങിയിട്ടില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നടത്തിയ പ്രതികരണത്തില്‍ ആംആദ്മി പാര്‍ട്ടി തൃപ്തരുമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.