ആറ് മാസത്തിനുള്ളിൽ യുഎഇയിലെ പകുതിപേ‍ർക്കും കോവിഡ് വാക്സിന്‍ സ്വീകരിക്കാനാകും; ആരോഗ്യമന്ത്രാലയം

ആറ്  മാസത്തിനുള്ളിൽ യുഎഇയിലെ പകുതിപേ‍ർക്കും കോവിഡ് വാക്സിന്‍ സ്വീകരിക്കാനാകും; ആരോഗ്യമന്ത്രാലയം

അബുദാബി: യുഎഇയിലെ ജനതയുടെ എട്ട് ശതമാനം പേരും കോവിഡ് വാക്സിന്‍ സ്വീകരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം. ഔദ്യോഗിക വാ‍ർത്താസമ്മേളനത്തിലാണ് എന്‍സിഇഎംഎ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വ‍ർഷം പകുതിയാകുമ്പോഴേക്കും ആകെ ജനതയുടെ അമ്പത് ശതമാനം പേരും വാക്സിനെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയ പ്രതിനിധി ഡോ ഫരീദ അല്‍ ഹൊസാനി പറഞ്ഞു. ഇതോടെ കോവിഡ് കേസുകള്‍ കുറയും. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എല്ലാവരും മുന്‍കരുതല്‍ പാലിക്കണമെന്നും ജാഗ്രത കുറവുണ്ടാകരുതെന്നും അവർ ഓ‍ർമ്മിപ്പിച്ചു.

യുഎഇയില്‍ ഇന്നലെ 1967 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 216699 പേരിലാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1866 പേർ രോഗമുക്തി നേടി. 193321 പേർ ഇതുവരെ രോഗമുക്തി നേടി. മൂന്ന് മരണം കൂടി റിപ്പോ‍ർട്ട് ചെയ്തതോടെ മരണസംഖ്യ 685 ആയും ഉയ‍ർന്നു. ആക്ടീവ് കേസുകള്‍ 22693 ആണ്. 153645 ടെസ്റ്റുകളാണ് പുതുതായി നടത്തിയത്. 21.5 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.