'കരുവന്നൂരില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണം; ഇ.ഡിയെ തടയാനാകില്ല': സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജി. സുധാകരന്‍

'കരുവന്നൂരില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണം; ഇ.ഡിയെ തടയാനാകില്ല': സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജി. സുധാകരന്‍

ആലപ്പുഴ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍. പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായെന്ന് സുധാകരന്‍ തുറന്നടിച്ചു.

കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദേഹം കുറ്റപ്പെടുത്തി.

തെറ്റ് ചെയ്യുന്നത് ഏത് കൊലകൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയണം. കരുവന്നൂര്‍ കേസില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണം. കേസ് അന്വേഷിക്കുന്ന ഇഡിയെ തടയാനാകില്ല.

പിഴവുണ്ടെങ്കില്‍ പരിശോധിക്കുന്നതില്‍ തടസമില്ല. എം.കെ കണ്ണന്‍ കാര്യങ്ങള്‍ ഇ.ഡിയെ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പറഞ്ഞ സുധാകരന്‍ ഇടത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ സമയവും താന്‍ പ്രവര്‍ത്തിച്ചുവെന്നും വ്യക്തമാക്കി.

എന്നാല്‍ പരാതി അന്വേഷിച്ച എളമരം കമ്മീഷന്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ എഴുതി വച്ചു. ഇതിന് പിന്നില്‍ ആരൊക്കെയെന്ന് താന്‍ വെളിപ്പെടുത്തും. എല്ലാം ജനങ്ങളെ ധരിപ്പിക്കുമെന്നും ജി. സുധാകരന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.