വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുമില്ല, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിരീക്ഷണവുമില്ലെന്ന് പൊലീസ്

വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുമില്ല, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിരീക്ഷണവുമില്ലെന്ന് പൊലീസ്

തിരുവനന്തപുരം: എല്ലാ വാട്‌സ്ആപ്പ് കോളുകളും റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേര്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പറയുന്നു. എന്നാല്‍ അത്തരത്തിലുള്ള യാതൊരുവിധ ഔദ്യോഗിക സന്ദേശവും ഒരു സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയിട്ടില്ല.

ഏതാനും വര്‍ഷം മുന്‍പ് പ്രചരിച്ച ഈ വ്യാജ സന്ദേശം ആരോ വീണ്ടും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഇപ്പോള്‍ വീണ്ടും ഷെയര്‍ ചെയ്തിരിക്കുയാണ്. അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെന്നാണ് പൊലീസ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.