മെഹ്ദി ഹസന്റെ ഓള്‍റൗണ്ട് മികവില്‍ അഫ്ഗാനെതിരെ ബംഗ്ലാദേശിന് ജയം

മെഹ്ദി ഹസന്റെ ഓള്‍റൗണ്ട് മികവില്‍ അഫ്ഗാനെതിരെ ബംഗ്ലാദേശിന് ജയം

ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മല്‍സരം വിജയത്തോടെ ആരംഭിച്ച് ബംഗ്ലാദേശ്. നിസാര സ്‌കോറില്‍ അഫ്ഗാനെ എറിഞ്ഞൊതുക്കിയ ബംഗ്ലാദേശ് നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍ - അഫ്ഗാന്‍ - 156 ഓള്‍ഔട്ട് (37.2 ഓവര്‍), ബംഗ്ലാദേശ് - 158/4 (34.4 ഓവര്‍).

ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ തുടങ്ങിയ അഫ്ഗാന്‍ ഓപ്പണര്‍മാര്‍ 8.2 ഓവറില്‍ സ്‌കോര്‍ 47ല്‍ എത്തിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന ബാറ്റര്‍മാര്‍ നിലയുറപ്പിക്കാന്‍ പാടുപെട്ടതോടെ അഫ്ഗാന്റെ സ്‌കോര്‍ 156ല്‍ അവസാനിച്ചു. 47 റണ്‍സെടുത്ത ഓപ്പണര്‍ റഹ്‌മനുള്ള ഗുര്‍ബാസ് ആണ് ടോപ് സ്‌കോറര്‍.

അഫ്ഗാന്‍ ബാറ്റിംഗ് നിരയിലെ അഞ്ചു പേര്‍ക്ക് രണ്ടക്കം കണ്ടെത്താനായില്ല. ബംഗ്ലാദേശിനു വേണ്ടി ഷക്കീബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റ് നേടി. ശൊരിഫുള്‍ ഇസ്ലാം രണ്ടും, മുസ്തഫിസുര്‍ റഹ്‌മാന്‍, ടസ്‌കിന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും അര്‍ധസെഞ്ചുറികളുമായി മെഹ്ദി ഹസനും നജ്മുള്‍ ഹൊസൈനും തെളിഞ്ഞതോടെ ടീം വിജയത്തിലെത്തി. മൂന്നു വിക്കറ്റും അര്‍ധ സെഞ്ചുറിയും നേടിയ മെഹ്ദി ഹസന്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.