ഓസ്‌ട്രേലിയയ്ക്ക് ടോസ്: ആദ്യം ബാറ്റ് ചെയ്യും, ഗില്ലിനു പകരം ഓപ്പണ്‍ ചെയ്യാന്‍ ഇഷാന്‍ കിഷന്‍

ഓസ്‌ട്രേലിയയ്ക്ക് ടോസ്: ആദ്യം ബാറ്റ് ചെയ്യും, ഗില്ലിനു പകരം ഓപ്പണ്‍ ചെയ്യാന്‍ ഇഷാന്‍ കിഷന്‍

ചെന്നൈ: ലോകകപ്പ് 2023 എഡിഷനിലെ ആദ്യ മല്‍സരത്തിന് ഇറങ്ങുന്ന ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മല്‍സരത്തില്‍ ശുഭ്മാന്‍ ഗില്ലിനു പകരം ഇഷാന്‍ കിഷന്‍ ഓപ്പണ്‍ ചെയ്യുമെന്ന് നായകന്‍ രോഹിത് ശര്‍മ അറിയിച്ചു. രണ്ട് മണി മുതല്‍ ചെന്നൈയിലാണ് മല്‍സരം.

ഏഷ്യാകപ്പ് കിരീടമടക്കം അടുത്തിടെ മികച്ച പ്രകടനമാണ് ടീം ഇന്ത്യ നടത്തിയിരിക്കുന്നത്. വിരാട് കോലി, നായകന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ മികച്ച ഫോമിലാണ്. ഇവര്‍ക്കു പിന്തുണയേകാന്‍ ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമുണ്ട്.

ബുംറയും ലോക ഒന്നാം നമ്പര്‍ ബൗളറായ സിറാജും നയിക്കുന്ന പേസ് ആക്രമണത്തിന് പിന്തുണയേകാന്‍ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില്‍ അശ്വിനും ജഡേജയും കുല്‍ദീപും അണിനിരത്തിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.

അതേ സമയം, അഞ്ചു തവണ ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ശക്തമായ ടീമാണ്. മികച്ച പേസ് ആക്രമണവും മികച്ച ബാറ്റിംഗ് ലൈനപ്പും കൈവശമുള്ള ഓസ്‌ട്രേലിയയെ നിസാരമായി കാണാനാവില്ല. നിലവിലെ മൂന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയ ശക്തമായി തിരിച്ചുവന്ന് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ടീം ഇലവന്‍ ഇങ്ങനെ

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ ഇലവന്‍

ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലംബുഷൈയ്ന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാമ്പ, ജോഷ് ഹെയ്‌സല്‍വുഡ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.