മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2023 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ തോല്‍വി. ആദ്യ രണ്ടു മല്‍സരവും വിജയിച്ച ആത്മവിശ്വാസവുമായി മുംബൈയില്‍ കാലുകുത്തിയ ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മുംബൈ കീഴടക്കിയത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്‌റ്റേഴ്‌സിനു വിലങ്ങുതടിയായി ദൗര്‍ഭാഗ്യം കോട്ടകെട്ടി നിന്നു. കശ്മീരി താരം ഡാനിഷ് ഫറൂഖ് എടുത്ത തകര്‍പ്പനൊരു കിക്ക് നേരിയ വ്യത്യാസത്തിലാണ് പുറത്തേക്കു പോയത്. രണ്ടാം പകുതിയില്‍ മികച്ചൊരു ഹെഡറും നേരിയ വ്യത്യാസത്തില്‍ പുറത്തായി.
ആദ്യ പകുതിയുടെ അധിക സമയത്ത് മുംബൈ ആദ്യ ഗോള്‍ നേടി. ഹോര്‍ഹെ ഡയസ് പെരേരയിലൂടെ 49ാം മിനിറ്റില്‍ മുംബൈ മുന്നിലെത്തി.
എന്നാല്‍ എട്ട് മിനിട്ടിനുള്ളില്‍ ഡാനിഷ് ഫറൂഖിലൂടെ ഗോള്‍ മടക്കിയ ബ്ലാസ്‌റ്റേഴ്‌സിന് പ്രതിരോധത്തിലെ പിഴവു മൂലമാണ് രണ്ടാം ഗോള്‍ വഴങ്ങേണ്ടി വന്നത്. 66ാം മിനിട്ടിലായിരുന്നു ഇത്. വീണുകിട്ടിയ അവസരം മുതലാക്കിയ അപൂയ ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുക്കി മുംബൈക്ക് വിജയം നേടികൊടുത്തു.
രണ്ടു ഗോള്‍ വീണതിനു ശേഷം ആക്രമിച്ചു കളിച്ച ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്തായില്ല. 75ാം മിനിറ്റില്‍ അഡ്രിയന്‍ ലൂണയുടെ കോര്‍ണര്‍ മുംബൈ ഗോളി തട്ടിയകറ്റി. തൊട്ടടുത്ത സെക്കന്‍ഡില്‍ ലൂണയുടെ പാസില്‍ തല വച്ച് ഗോള്‍ നേടാനുള്ള ക്വാമെ പെപ്രയുടെ ശ്രമവും ലക്ഷ്യം കണ്ടില്ല. നേരിയ വ്യത്യാസത്തില്‍ പന്തു പുറത്തേക്ക്.
ജയത്തോടെ ഏഴു പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. നാലാമതുള്ള ബ്ലാസ്റ്റേഴ്‌സിന് ആറു പോയിന്റുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.