കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നാളുകളായി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ആരെയും പരിഗണിക്കുന്നില്ലെന്നും ഈ അവഗണന അവസാനിപ്പിച്ച് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ സ്ഥാനത്ത് റൊട്ടേഷൻ അടിസ്ഥാനത്തിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരേയും പരിഗണിക്കണമെന്ന് നാഷനൽ പ്രോഗ്രസ്സീവ് പാർട്ടി വൈസ് ചെയർമാൻ കെ.ഡി. ലൂയിസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന നാഷനൽ പ്രോഗ്രസ്സീവ് പാർട്ടിയുടെ മേഘലാ കൺവെൻഷനിൽ പ്രമേയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ വിദേശ കുടിയേറ്റത്തിന് പരിഹാരമായി കേരളത്തിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കണമെന്നും മത്സ്യ തൊഴിലാളികളുടെ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിനായി ഫിഷറീസ് മന്ത്രാലയത്തിന്റെ ഓഫിസ് കൊച്ചിയിൽ പ്രവർത്തനമാരംഭിക്കണമെന്നും അദേഹം ആവശ്യപെട്ടു. ഇ. ഡബ്ലിയൂ.എസിലെ അപാകതകൾ പരിഹരിക്കാനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും വൈസ് ചെയർമാൻ ആവശ്യപ്പെട്ടു.
ചെയർമാൻ വി വി അഗസ്റ്റിൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പാർട്ടി യൂത്തു ഫോറം കൺവീനർ ജെയ്സൺ ജോൺ, അഡ്വ. ജോയ് എബ്രഹാം, തമ്പി എരുമേലിക്കര, ഡോ. ജോർജ് തളനാനി, മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.