നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം: നോര്‍ക്ക യു.കെ റിക്രൂട്ട്‌മെന്റുകള്‍ക്ക് നാളെ കൊച്ചിയില്‍ തുടക്കം

നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം: നോര്‍ക്ക യു.കെ റിക്രൂട്ട്‌മെന്റുകള്‍ക്ക് നാളെ കൊച്ചിയില്‍ തുടക്കം

കൊച്ചി: യു.കെയിലെ വിവിധ എന്‍.എച്ച്.എസ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്‌സുമാര്‍ക്ക് അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ക്ക് നാളെ കൊച്ചിയില്‍ തുടക്കമാകും.

ഒക്ടോബര്‍ 10, 11, 13, 14, 20, 21 തിയതികളിലായി ഹോട്ടല്‍ ലേമെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഒക്ടോബര്‍ 17,18 തിയതികളില്‍ കര്‍ണ്ണാടകയിലെ മംഗളൂരുവിലും (ഹോട്ടല്‍ താജ് വിവാന്ത) റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നുണ്ട്.

നഴ്‌സിങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്‌കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ IELTS/ OET യോഗ്യത ഇല്ലാത്തവര്‍ക്കും പ്രസ്തുത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഉപാധികളോടെ പങ്കെടുക്കാവുന്നതാണ്.

ജനറല്‍ മെഡിക്കല്‍ & സര്‍ജിക്കല്‍/ എമര്‍ജന്‍സി നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റര്‍ നഴ്‌സ് തസ്തികയിലേക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് സൈക്യാട്രി വാര്‍ഡില്‍ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.

നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന് ശേഷം സൈക്യാട്രിക് വാര്‍ഡില്‍ കുറഞ്ഞത് ആറ് മാസം എക്‌സ്പീരിയന്‍സും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ (OET/IELTS പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍) തിരഞ്ഞെടുക്കപ്പെട്ടാല്‍ അവരുടെ OET ട്രൈനിങും പരീക്ഷാ ഫീസും NHS ട്രസ്റ്റ് തന്നെ വഹിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ഡ്രൈവിനുണ്ട്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ, OET /IELTS സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്‌സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ (ENGLISH, MALAYALAM) 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്. അല്ലെങ്കില്‍ +91-8138087773 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.