രാജസ്ഥാനില്‍ വസുന്ധരയും ഛത്തീസ്ഗഡില്‍ രമണ്‍ സിങും ഇല്ല; മധ്യപ്രദേശില്‍ നാലാം ഘട്ട പട്ടികയില്‍ ശിവരാജ് സിങ് ചൗഹാന്‍ ഇടം പിടിച്ചു

 രാജസ്ഥാനില്‍ വസുന്ധരയും ഛത്തീസ്ഗഡില്‍ രമണ്‍ സിങും ഇല്ല; മധ്യപ്രദേശില്‍ നാലാം ഘട്ട പട്ടികയില്‍ ശിവരാജ് സിങ് ചൗഹാന്‍ ഇടം പിടിച്ചു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനില്‍ 41 പേരുടെയും മധ്യപ്രദേശില്‍ 57 പേരുടെയും ഛത്തീസ്ഗഡില്‍ 64 പേരുടെയും പട്ടികയാണ് പുറത്തു വിട്ടത്.

മധ്യപ്രദേശില്‍ നാലം ഘട്ട പട്ടികയാണ് ബിജെപി പുറത്തു വിടുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സിറ്റിങ് സീറ്റായ ബുധിനി മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടും. ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ദതിയില്‍ മത്സരിക്കും.

രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പട്ടികയില്‍ ഇല്ല. അതേസമയം രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ഉള്‍പ്പടെ ഏഴ് എംപിമാര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. ഛത്തീസ്ഗഡില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിന് സീറ്റില്ല. മൂന്ന് എംപിമാര്‍ മത്സര രംഗത്തുണ്ട്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ഏഴിന് തുടങ്ങി 30 ന് അവസാനിക്കും. ഡിസംബര്‍ മൂന്നിന് ഫലമറിയാം.

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ബിജെപിക്കും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.