നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് കിവികള്‍; ജയം 99 റണ്‍സിന്

നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് കിവികള്‍; ജയം 99 റണ്‍സിന്

ഹൈദ്രബാദ്: ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ന്യൂസിലന്‍ഡ് ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജയം സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ് 223 റണ്‍സിന് എല്ലാവരും പുറത്തായി. 99 റണ്‍സ് വിജയം.

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമാണ് കിവി ഓപ്പണര്‍മാര്‍ നടത്തിയത്. കരുതലോടെ കളിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലന്‍ഡിനു വേണ്ടി വില്‍ യംഗ് (70 റണ്‍സ്), രചിന്‍ രവീന്ദ്ര (51 റണ്‍സ്), ടോം ലാഥം (53 റണ്‍സ്) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഓപ്പണര്‍ കോണ്‍വേ (32 റണ്‍സ്), ഡാരി മിച്ചല്‍ (48 റണ്‍സ്) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മിച്ചല്‍ സാന്റ്‌നര്‍ 17 പന്തില്‍ നിന്ന് 36 റണ്‍സ് നേടി പുറത്താകാതെ നിന്നു. സ്‌കോട്‌ലന്‍ഡിനു വേണ്ടി ആര്യന്‍ ദത്ത്, മീക്കരന്‍, വാന്‍ ഡെര്‍ മെര്‍വ് എന്നിവര്‍ ഈരണ്ടു വിക്കറ്റു വീതം നേടി. ബാസ് ഡെ ലീഡ് ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലന്‍ഡ് നിരയില്‍ കോളിന്‍ അക്ര്‍മന്‍ (69 റണ്‍സ്) അര്‍ധ സെഞ്ചുറി നേടി. അഞ്ചു വിക്കറ്റു നേടിയ മിച്ചല്‍ സാന്റ്‌നറും മൂന്നുവിക്കറ്റ് പിഴുത മാറ്റ് ഹെന്റിയുമാണ് സ്‌കോട്‌ലന്‍ഡിനെ തകര്‍ത്തത്. അഞ്ചു വിക്കറ്റും 36 റണ്‍സും നേടിയ സാന്റ്‌നറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.