കാലത്തിന് മുൻപേ സഞ്ചരിച്ച കർമ്മയോഗി ചാവറ കുര്യാക്കോസ് എലിയാസ് അച്ചൻ; മോഹൻലാൽ 

കാലത്തിന് മുൻപേ സഞ്ചരിച്ച കർമ്മയോഗി ചാവറ കുര്യാക്കോസ് എലിയാസ് അച്ചൻ; മോഹൻലാൽ 

കോട്ടയം : കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധൻ എന്നതിലുപരി കേരളത്തിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ച  സാമൂഹ്യ പരിഷ്കർത്താവായിരുന്നു ചാവറ  കുര്യാക്കോസ് എലിയാസ് അച്ചൻ.   അച്ഛന്റെ സംഭാവനകൾ അനുസ്മരിക്കാതെ കേരളത്തിന്റെ ചരിത്രം പൂർണ്ണമാവില്ല; അദ്ദേഹത്തിന്റെ പേരില്ലാതെ  സാമൂഹിക പരിഷ്ക്കർത്താക്കളുടെ പേരുകളും  പൂർണ്ണമാവുകയില്ല.

ആത്മീയതയുടെ ആഴ്‌വേരുകൾ തീർക്കുന്ന സമൂഹത്തിലുപരി വിദ്യ അഭ്യസിച്ച് ഉന്നതങ്ങളിൽ എത്തുന്ന മലയാളികളെ അദ്ദേഹം സ്വപ്നം കണ്ടിരുന്നിരിക്കണം.  മലയാളിയുടെ വായനാശീലത്തിന്റെ അടിസ്ഥാനമിടാൻ  അദ്ദേഹം കോട്ടയത്ത് സ്ഥാപിച്ച അച്ചടി ശാല വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

ചാവറ കുര്യാക്കോസ് എലിയാസ് അച്ചനെക്കുറിച്ച്  അദ്ദേഹത്തിന്റെ സന്യാസ സഭാംഗമായ ഫാ ജെൻസൺ തയാറാക്കിയ ഡോക്യൂമെന്ററിയുടെ ഭാഗമായി മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ പറഞ്ഞ വാക്കുകൾ ഇന്ന്  സമൂഹ മാധ്യമങ്ങളിൽ പ്രസ്തമാകുന്നു.

മോഹൻലാലിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=A_ldMM69tgk


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.