ബ്രൂസല്ലോസിസ് ഒരു ജന്തുജന്യ രോഗമാണ്. സാധാരണയായി കന്നുകാലികള്‍, ആടുകള്‍, പന്നികള്‍ എന്നിവയില്‍ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളില്‍ ഈ അസുഖം പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും കാണിക്കുന്നില്ല.
കന്നുകാലികളിലെ ഗര്‍ഭ അലസല്‍ മാത്രമാണ് ഒരു ലക്ഷണം. വേറെ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ പലപ്പോഴും മൃഗങ്ങളില്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു അസുഖമാണ്. ഗര്‍ഭ അലസലിലൂടെ ഉണ്ടാകുന്ന മറുപിള്ളയയിലും (പ്ലാസന്റ) മറ്റ് സ്രവങ്ങളിലൂടെയുമാണ് ബ്രൂസല്ല അണുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്.
അതുകൊണ്ട് അത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറകള്‍ ധരിക്കുകയും വ്യക്തി ശുചിത്വം കൃത്യമായി പാലിക്കുകയും ചെയ്താല്‍ അസുഖം പകരുന്നത് ഒരു അളവ് വരെ തടയാനാകും. അബോര്‍ഷന്‍ സംഭവിച്ച ഭ്രൂണവും മറുപിള്ളയും ആഴമുള്ള കുഴികളില്‍ കുമ്മായം നിക്ഷേപിച്ച് സംസ്‌കരിക്കുന്നതാണ് ശാസ്ത്രീയമായ രീതി. അവ കൃത്യമായും അങ്ങനെ തന്നെ ചെയ്യേണ്ടതുമാണെന്ന കാര്യം മറക്കരുത്.
ബ്രൂസല്ല രോഗാണുക്കള്‍ പാലിലൂടെയും മറ്റ് പാല്‍ ഉല്‍പ്പന്നങ്ങളിലൂടെയും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാത്തതുമായ പാല്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്.
കന്നുകാലികളെയും മറ്റും പരിചരിക്കുന്ന കര്‍ഷകര്‍ തൊഴുത്തുകളില്‍ അണു നശീകരണം കൃത്യമായി നടത്തുകയും വ്യക്തി ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.