ഹമാസ് ആക്രമണം സ്വര്‍ണ വിലയേയും ബാധിച്ചു; കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

 ഹമാസ് ആക്രമണം സ്വര്‍ണ വിലയേയും ബാധിച്ചു; കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷം ഒക്ടോബര്‍ ഏഴിന് ആരംഭിച്ച വര്‍ധന ഹമാസ് ആക്രമണം പൊട്ടി പുറപ്പെട്ടതോടെ മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വില വ്യതിയാനങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപ ഉയര്‍ന്നു. നാല് ദിവസം കൊണ്ട് 1000 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 42,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5365 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4433 രൂപയുമാണ്.

അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ യുഎഇയിലും സ്വര്‍ണ വില വര്‍ധിച്ചു. 24 കാരറ്റിന് 25 ഫില്‍സിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം 222 ദിര്‍ഹത്തിനായിരുന്നു വ്യാപാരം നടന്നത്. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.