വസന്തത്തിന് വരകൾ കൊണ്ട് വരവേൽപ്പ്; ന്യൂസീലൻഡിൽ കുട്ടികൾക്കായി ചിത്രരചനാ ശിൽപ്പശാല സംഘടിപ്പിച്ചു

വസന്തത്തിന് വരകൾ കൊണ്ട് വരവേൽപ്പ്; ന്യൂസീലൻഡിൽ കുട്ടികൾക്കായി ചിത്രരചനാ ശിൽപ്പശാല സംഘടിപ്പിച്ചു


ന്യൂസീലൻഡ് : വസന്തകാലത്തിന്റെ തുടക്കത്തിൽ കുട്ടികളുടെ രണ്ടാഴ്ചത്തെ അവധിക്കാലം ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ പാമർസ്റ്റ്ൺ നോർത്ത് മലയാളി സംഘടനയായ "കേരള അസോസിയേഷൻ ഓഫ് മണവട്ടു" കുട്ടികൾക്കായി ഒരു ചിത്രരചനാ ശിൽപ്പശാല സംഘടിപ്പിച്ചു. മനോഹര രാജ്യമായ ന്യൂസീലാൻഡ് ന്റെ പ്രകൃതി സ്നേഹത്തെ മലയാള മണ്ണിന്റെ സംസ്കാരവും പൈതൃകവും കൂട്ടിയിണക്കി വളർന്നു വരുന്ന കുട്ടികൾ വരകളിലൂടെയും ചായകൂട്ടുകളിലും തങ്ങളുടെ ക്രിയാത്മകത ക്യാൻവാസിൽ രചിച്ചു.

കൊച്ചി അമൃത സ്കൂൾ ഓഫ് ആർട്സ് & സയൻസിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീ ജസ്റ്റിൻ ജോർജ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. കേരളത്തിലെ വിവിധ ദൃശ്യ മാധ്യമസ്ഥാപനങ്ങൾ വാണിജ്യാവശ്യങ്ങൾക്കായുള്ള ഡിസൈനുകൾ ചെയ്തുള്ള ഉള്ള പ്രവർത്തി പരിചയം കേരളത്തിലും മറ്റു വിവിധ സംസ്ഥാനങ്ങളിലും ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചുട്ടുള്ളതും നവമാധ്യമങ്ങളിൽ കുട്ടികൾക്ക് സചിത്രമായി ഇടപെടുവാൻ അവരെ പഠിപ്പിക്കൽ തുടങ്ങി അനേകം മേഘലകളിൽ തൻ്റെ പ്രാഗൽഭ്യം തെളിയിച്ച ജസ്റ്റിൻ കഴിഞ്ഞ രണ്ട് വർഷമായി ന്യൂസിലാൻഡിൽ സ്ഥിരതാമസം ആക്കിയിരിക്കുന്നു.

സ്ഫടിക കുപ്പിയിൽ ചിത്രകല, കരകൗശല വിദ്യകൾ തുടങ്ങി കുട്ടികൾക്ക് അഭിരുചിയുള്ള വിഷയത്തിൽ അവർക്ക് വേണ്ട പരിശീലനം കൊടുക്കുവാൻ ആവശ്യമായ ഒരു പ്രവർത്തകരുടെ സംഘത്തെ ഈ അസ്സോസിയേഷനോടൊപ്പം രൂപീകരിക്കുക എന്നതാണ് തൻ്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വയസ് മുതൽ പതിനാല് വയസുവരെ ഉള്ള എൺപതു കുട്ടികൾ ഈ ശില്പശാലയിൽ പങ്കെടുത്തു. പുതിയ അനുഭവങ്ങളും പുതിയ കൂട്ടുകാരെ കണ്ടപ്പോൾ ഉണ്ടായ അമ്പരപ്പിൽ നിന്നും സങ്കോചത്തിൽനിന്നും അവരെ ഉണർത്തുവാൻ പാട്ടും ഡാൻസുമായി ശീതൾ അനീഷ്, എൽസ ജിബു, ദീപ സിഗാസ് എന്നിവർ അവരെ കർമ്മനിരതരാക്കി.

കേരള മണ്ണിന്റെ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കാൻ തങ്ങൾ പ്രതിഞ്ജാബദ്ധമാണെന്നും ലഭ്യമായ വ്യക്തികളെയും സാധ്യമായ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി ഇത്തരം വിവിധ ശില്പശാലകൾ സംഘടിപ്പിക്കുയാണ് തങ്ങളുടെ ലക്ഷ്യം എന്നും സംഘടനയുടെ പ്രസിഡന്റുമാരായ അരുൺ ജോസഫ്, സ്വാതി സോമൻ എന്നിവർ വ്യക്തമാക്കി. കർമനിരത്തരായ ഒരു പതിനാലംഗ കമ്മിറ്റി കേരള അസോസിയേഷൻ ഓഫ് മണവട്ടുവിന്റെ ഈ പ്രവർത്തനങ്ങൾക്കെല്ലാം എല്ലാം നേതൃത്വം നൽകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.