കൊച്ചി: ആരോഗ്യ വകുപ്പിലെ നിയമനത്തട്ടിപ്പ് പരാതിയില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് എഴുതിച്ചേര്‍ത്തത് താനാണെന്ന് കേസിലെ പ്രതികളിലൊരാളായ കെ.പി ബാസിത്. ആരോപണം ഉന്നയിച്ച ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ശ്രമമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു.
ബാസിതിനെ നാളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ആരോഗ്യ മന്ത്രിക്ക് നല്‍കിയ പരാതി തയ്യാറാക്കിയത് തട്ടിപ്പ് സംഘമാണെന്ന് ഇന്നലെ ഹരിദാസന്‍ മൊഴി നല്‍കിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് എഴുതി ചേര്‍ത്തത് തട്ടിപ്പ് സംഘത്തിന്റെ ഗൂഢാലോചനയാണെന്നായിരുന്നു ഹരിദാസിന്റെ വാദം.
ഹരിദാസനെ പരാതി കാണിക്കാതെയാണ് ഒപ്പ് ഇടീപ്പിച്ചത്. എന്തിന് അഖില്‍ മാത്യുവിന്റെ പേര് എഴുതി എന്ന് ചോദിച്ചപോള്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹരിദാസന്‍ പറയുന്നു. സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ ബാസിതാണെന്നും ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
ഹരിദാസനെയും ബാസിതിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. ഇപ്പോള്‍ ഹരിദാസനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന് ശേഷമായിരിക്കും ഹരിദാസനെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന കാര്യം പൊലീസ് തീരുമാനിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.