പ്രവാസികൾക്ക് ആശ്വാസ വാർത്ത; വൈ​ദ്യു​തി ബി​ല്ലി​ന് സ​ബ്സി​ഡി വ​ർ​ധി​പ്പി​ച്ച് ഒമാൻ

പ്രവാസികൾക്ക് ആശ്വാസ വാർത്ത; വൈ​ദ്യു​തി ബി​ല്ലി​ന് സ​ബ്സി​ഡി വ​ർ​ധി​പ്പി​ച്ച് ഒമാൻ

ഒമാൻ: വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ വരുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വൈദ്യുതി ബില്ലിന് സബ്സിഡി വർധിപ്പിക്കാൻ ഒമാൻ തീരുമാനിച്ചു. ഒമാൻ പബ്ലിക് സർവിസ് റഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. മന്ത്രിസഭ നൽകിയ നിർദേശമനുസരിച്ചാണ് അധികൃതർ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയത്. ഇപ്പോൾ നൽകുന്ന 15 ശതമാനത്തിൽനിന്ന് 30 ശതമാനം സബ്സിഡി നൽകാനാണ് തീരുമാനം. താമസ വിഭാഗത്തിൽപ്പെടുന്ന എല്ലാ വിഭാഗങ്ങൾക്കും സബ്സിഡി അനുവദിക്കും.

വിഷയത്തിൽ പുതിയ മാർഗനിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. സ്വദേശികൾക്കൊപ്പം വിദേശ താമസക്കാർക്കും സബ്സിഡി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധമായ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം അധികൃതർ എടുത്തിരിക്കുന്നത്. മന്ത്രിസഭ വിഷയം പഠിക്കാൻ കമീഷനെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം വിശദമായി പഠിച്ചു. തുടർന്നാണ് തീരുമാനം എടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.