കേരളത്തിൽ ആത്മഹത്യ മഹത്വവത്ക്കരിക്കപ്പെടുന്നോ?

കേരളത്തിൽ ആത്മഹത്യ മഹത്വവത്ക്കരിക്കപ്പെടുന്നോ?

തിരുവനന്തപുരത്ത് മക്കളുടെ മുൻപിൽ വച്ച് ചന്ദ്രനും ഭാര്യയും തീ കൊളുത്തി ആത്മഹത്യ ചെയ്തത് കഴിഞ്ഞ ആഴ്ചയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ആ കുട്ടികളുടെ നഷ്ടം മനസിലാക്കുന്നു; അവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.  അന്നുണ്ടായ എല്ലാ സംഭവങ്ങൾക്കും പിന്നിൽ വസന്ത എന്ന സ്ത്രീയാണെന്ന് സോഷ്യൽ മീഡിയ പ്രഖ്യാപിച്ചു, എല്ലാ മാധ്യമങ്ങളും ആ വാർത്ത ഏറ്റുപിടിച്ചു. വസന്ത എന്ന വൃദ്ധയായ സ്ത്രീയെ അപമാനിച്ചവരിൽ മാധ്യമ പ്രവർത്തകരും, രാഷ്ട്രീയക്കാരും, സാഹിത്യ പ്രതിഭകളുമൊക്കെ ഉണ്ടായിരുന്നു. മാധ്യമങ്ങൾ ലൈവ് ആയി ചർച്ചകൾ നടത്തി, ആൾക്കൂട്ടങ്ങൾ പറയുന്നത് എപ്പോളും ശരി ആയിയിരിക്കണമെന്നില്ല എന്ന വസ്തുത ഇപ്പോൾ ജനങ്ങൾ തിരിച്ചറിയുന്നു.

ഇനി  വാർത്തയുടെ മറുപുറം. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമേ അല്ല എന്ന് മലയാളികൾ തിരിച്ചറിയണം. ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവർ ഒറ്റയ്ക്കല്ല എന്ന തോന്നലുണർത്തി കരുത്തോടെ വഴിനടത്താനുള്ള ഒരുക്കമേകുകയാണു വേണ്ടത് എന്നതാണ് ഈ വർഷത്തെ ലോക ആത്മഹത്യാപ്രതിരോധ ദിനത്തിൽ (സെപ്റ്റംബർ 10) ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച നിർദേശം. എന്നാൽ കേരളത്തിൽ ഈ ദിനത്തിൽ പോലും വേണ്ടത്ര ബോധവൽക്കരണം നടന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആത്‍മഹത്യ നടക്കുന്ന ഒരു സ്‌ഥലം ആയി മാറി ഈ കൊച്ചു കേരളം. ചെറിയൊരു പ്രശ്‌നം ഉണ്ടായാൽ പോലും ആത്‍മഹത്യാ ഭീഷണി മുഴക്കുന്നവർ കൂടി വരുന്നു. കൊച്ചു കുഞ്ഞുങ്ങൾ അടക്കം വൃദ്ധന്മാർ വരെ ഈ പ്രവണത കാണിക്കുന്നു.

ആത്മഹത്യ ഭീരുക്കളുടെയും മാനസിക രോഗികളുടേയും പണി ആണ്. പ്രതിസന്ധികളെ ധീരമായി നേരിടാൻ ഉള്ള ധൈര്യം ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. എന്ത് പ്രശ്നം ഉണ്ടായാലും പിടിച്ച് നിൽക്കണം. അതിനുള്ള കരുത്തു ദൈവം തരും എന്ന ചിന്ത പഴയ കാറുന്നോന്മാർക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പ്രതിസന്ധിയിൽ പിടിച്ചു നിക്കാൻ ഉള്ള കാര്യത്തിനല്ല, മറിച്ചു പ്രതിസന്ധികൾ ഒന്നിച്ചു ഉണ്ടാവരുതെ എന്ന തരത്തിൽ ആയി പ്രാർത്ഥനകൾ. ഫലമോ പ്രതിസന്ധി വരുമ്പോൾ പിടിച്ചു നിൽക്കാൻ സാധിക്കാതെ ആത്‍മഹത്യ.  ആത്മഹത്യ പ്രവണത ഉള്ളവർക്ക് അടിയന്തര ചികിത്സ നൽകണം.

മറ്റുള്ളവരേ ഭയപ്പെടുത്താൻ ആത്‍മഹത്യ ഭീഷണി മുഴക്കുന്നവരെ കേസെടുത്തു ജയിലിൽ അടക്കണം. ആത്മഹത്യ ചെയ്തവരെ മഹത്വവൽക്കരിക്കുന്ന പ്രവണത മാധ്യമങ്ങൾ നിർത്തണം. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പൊരുതി ജയിക്കുകയാണ് വേണ്ടത്. പോയി മരിക്കുകയല്ല വേണ്ടത്. ഒരാൾ മറ്റുള്ളവരുടെ പേര് പറഞ്ഞൂ ആത്മഹത്യ ചെയ്യുമ്പോൾ നീതി ന്യായങ്ങൾ പരിശോധിക്കാതെ അയാൾക്കെതിരെ കേസ് എടുക്കുന്നത് ആത്മഹത്യ പ്രവണത ഉള്ളവർക്ക് പ്രോത്സാഹനമാകുന്നുണ്ട്. ഒരാളോട് പക തോന്നിയാൽ സ്വയം മരിച്ചിട്ടു ആണെങ്കിൽ പോലും അയാൾ നശിച്ചാൽ മതി എന്ന ഗുരുതരമായ മാനസികാവസ്ഥ മലയാളികൾക്ക് ഇടയിൽ വ്യാപകമാകുന്നു.

ആത്മഹത്യ ചെയ്യുന്നത് വലിയ തെറ്റ് ആണെന്നും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന വസ്തുത ജനങ്ങളിലേക്ക് എത്തിച്ചു ആത്‍മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ വ്യാപകമായി സർക്കാർ തലത്തിൽ നടപ്പാക്കണം. മാധ്യമങ്ങൾ അതിനു പിന്തുണ നൽകണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.