ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം; ഓസ്‌ട്രേലിയയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം; ഓസ്‌ട്രേലിയയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ലക്‌നൗ: ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ റെക്കോര്‍ഡ് സ്‌കോറും വിജയവും നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മിന്നും ജയം. ബദ്ധവൈരികളായ ഓസ്‌ട്രേലിയയെ 134 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 311/7, ഓസ്‌ട്രേലിയ - 177 ഓള്‍ഔട്ട്.

ഈ ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മല്‍സരത്തില്‍ ഇന്ത്യയോടേറ്റ പരാജയത്തിനു പിന്നാലെയാണ് ഈ തോല്‍വി. ടോസ് നേടിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. ആദ്യ മല്‍സരത്തിലെ ഹീറോ മര്‍ക്രം അര്‍ധസെഞ്ചുറി നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. ഒരു ഘട്ടത്തില്‍ 70 റണ്‍സിന് ആറു വിക്കറ്റ് നഷ്ടപ്പെട്ട ഓസീസിന്റെ പരാജയത്തിന്റെ തോത് കുറച്ചത് വാലറ്റത് മിച്ചല്‍ സ്റ്റാര്‍ക്കും നായകന്‍ പാറ്റ് കമ്മിന്‍സും നേടിയ നിര്‍ണായക സംഭാവനകളാണ്.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റബാദ മൂന്നും, ഷംസി, കേശവ് മഹാരാജ്, ജാന്‍സന്‍ എന്നിവര്‍ ഈ രണ്ടു വീതവും വിക്കറ്റ് നേടി. സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡികോക്ക് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.