തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ നിലവില്‍ പ്രതിയാക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം. അന്വേഷണം മുന്നോട്ട് പോകുന്ന വേളയില്‍ തെളിവുകള്‍ വരുന്ന മുറക്ക് പ്രതിയാക്കുന്നത് തീരുമാനിക്കാമെന്നും ഈ കേസില്‍ അഴിമതി നിരോധന വകുപ്പ് നിലനില്‍ക്കില്ലെന്നുമാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
കന്റോണ്‍മെന്റ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലംമ്പിളി മനുവാണ് നിയമോപദേശം നല്‍കിയത്. ആയുഷ് മിഷന്‍ നിയമനത്തിന് ആരോഗ്യനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്നാണ് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
അഖില്‍ മാത്യുവിന്റെ പേര് പറഞ്ഞത് ബാസിത്തിന്റെ നിര്‍ദേശപ്രകാരമാണെന്നും സെക്രട്ടറിയേറ്റ് അനക്സ് രണ്ട് പരിസരത്ത് വച്ച് ആര്‍ക്കും പണം കൈമാറിയില്ലെന്നും ഹരിദാസന്‍ പറഞ്ഞിരുന്നു. ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് പണം നല്‍കിയത് ആര്‍ക്കാണെന്നും എവിടെ വെച്ചാണെന്നും ഓര്‍മയില്ലെന്നും പറഞ്ഞിരുന്നു.
ഒടുവില്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ഹരിദാസന്‍ താന്‍ പറഞ്ഞത് നുണയാണെന്നും എല്ലാം ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്നും സമ്മതിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.