ഹമാസിനെ നേരിടാന്‍ ഇസ്രായേലിന് സൈനിക സഹായവുമായി ബ്രിട്ടണും; യുദ്ധക്കപ്പലുകള്‍ വിന്യസിക്കാന്‍ നിര്‍ദേശവുമായി റിഷി സുനക്

ഹമാസിനെ നേരിടാന്‍ ഇസ്രായേലിന് സൈനിക സഹായവുമായി ബ്രിട്ടണും; യുദ്ധക്കപ്പലുകള്‍ വിന്യസിക്കാന്‍ നിര്‍ദേശവുമായി റിഷി സുനക്

ലണ്ടന്‍: ഹമാസിനെ നേരിടാന്‍ ഇസ്രായേലിന് സൈനിക സഹായവുമായി ബ്രിട്ടണും. കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രമേഖലയില്‍ ബ്രിട്ടണ്‍ നാവിക സേനാ യുദ്ധ കപ്പല്‍ വിന്യസിക്കും. ഇതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് നാവിക സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.

അടുത്ത ദിവസം തന്നെ കപ്പല്‍ സമുദ്രമേഖലയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം ഉള്‍പ്പെടെ പ്രതിരോധിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. അതിര്‍ത്തിയില്‍ കപ്പല്‍ പട്രോളിംഗ് നടത്തും. ഇതിന് പുറമേ മേഖലയില്‍ വ്യോമ നിരീക്ഷണവും നടത്തും.

എര്‍.എഫ്.എ ലൈം ബേയ്, ആര്‍.എഫ്.എ ആര്‍ഗസ് എന്നീ കപ്പലുകളാണ് വിന്യസിക്കുന്നത്. പി8 യുദ്ധ വിമാനം ആണ് വ്യോമ നിരീക്ഷണത്തിനായി വിന്യസിക്കുക. ഇതിന് പുറമേ നാവിക സേനയുടെ മൂന്ന് ഹെലികോപ്റ്ററുകളും വിന്യസിക്കും. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സാദ്ധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് റിഷി സുനക് അറിയിച്ചിട്ടുണ്ട്.

നിലവിലെ ഭീകരത ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ സാദ്ധ്യമായത് എല്ലാം ചെയ്യണമെന്ന് റിഷി സുനക് പറഞ്ഞു. ഇസ്രായേലിന് ആവശ്യമായ സൈനിക-നയതന്ത്ര സഹായങ്ങള്‍ നല്‍കും. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പങ്കാളികളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.