ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കണം; ഇസ്രയേലിനോട് ആവശ്യപ്പെട്ട് ജറുസലേമിലെ സഭാ മേധാവികൾ

ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കണം; ഇസ്രയേലിനോട് ആവശ്യപ്പെട്ട് ജറുസലേമിലെ സഭാ മേധാവികൾ

ജറുസലേം: ഇസ്രയേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഗാസ മുനമ്പിലേക്ക് ഭക്ഷണവും മെഡിക്കൽ സപ്ലൈകളും എത്തിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ച് ജറുസലേമിലെ പാത്രിയർക്കീസും സഭാ തലവന്മാരും. 1300 ഇസ്രായേലികളുടെ ജീവൻ അപഹരിച്ച ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട സഘർഷം തടയണമെന്ന് കത്തോലിക്ക, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭാ നേതാക്കൾ ആവശ്യപ്പെട്ടു.

നീതിക്കുവേണ്ടി സേവിക്കുമ്പോഴും നിരപരാധികളുടെ ജീവൻ അപകടപ്പെടുത്താൻ ഈ യുദ്ധം അനുവദിക്കരുത്. നമ്മുടെ പ്രിയപ്പെട്ട വിശുദ്ധ ഭൂമി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുദ്ധക്കളമായി മാറിക്കഴിഞ്ഞു. സാധരണക്കാരായ പൗരന്മാരാണ് യുദ്ധത്തിന് സാക്ഷ്യം വഹിക്കുന്നത്. വടക്കൻ ഗാസയിൽ താമസിക്കുന്ന 1.1 ദശലക്ഷം ആളുകൾ പ്രദേശത്തിന്റെ തെക്കൻ ഭാഗത്തേക്ക് പലായനം ചെയ്യാനുള്ള ഇസ്രയേലിന്റെ ആഹ്വാനത്തെ തുടർന്നാണ് സഭ നേതാക്കന്മാരുടെ പ്രസ്താവന.

ഇസ്രേയേലിന് ഭീഷണി വന്നതിനു പിന്നാലെയാണ് ​ഗാസയിലേക്കുള്ള പ്രവേശനം നിരോധിച്ചത്. ​ഗാസയിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ വിനാശകരമായ മാനുഷിക വിപത്തിനെ കൂടുതൽ ആഴത്തിലാക്കും. ഏകദേശം 423000 ആളുകൾ അവരുടെ വീടുകൾ നശിച്ചതിനാൽ ഇതിനകം തന്നെ പലായനം ചെയ്തിട്ടുണ്ട്. ഗാസയിലെ മുഴുവൻ ആളുകൾക്കും വൈദ്യുതി, വെള്ളം, ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിയുന്ന മാർഗങ്ങളൊന്നുമില്ലെന്ന് ഗാസയിലെ സിവിലിയൻമാർ ഞങ്ങളോട് പറഞ്ഞു. ആയിരക്കണക്കിന് നിരപരാധികളായ സിവിലിയന്മാർക്ക് വൈദ്യ ചികിത്സയും അടിസ്ഥാന സാമഗ്രികളും ലഭിക്കുന്നതിന് മാനുഷിക സാധനങ്ങൾ ഗാസയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ ഞങ്ങൾ ഇസ്രായേൽ രാഷ്ട്രത്തോട് ആവശ്യപ്പെടുന്നെന്ന് സഭ നേതാക്കൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.