ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 18 വരെ നിര്‍ത്തിവച്ചു

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം: എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ ഒക്ടോബര്‍ 18 വരെ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്കുള്ള ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ ഈ മാസം 18 വരെ നിര്‍ത്തിവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് എയര്‍ ഇന്ത്യ നീട്ടിയത്.

ടെല്‍ അവീവിലേക്ക് സാധാരണയായി അഞ്ച് പ്രതിവാര ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ ഇന്ന് വരെ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നതാണ്. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ ഒക്ടോബര്‍ 18 വരെ നിര്‍ത്തിവച്ചതായാണ് പറയുന്നത്. ആവശ്യാനുസരണം ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉണ്ടാവും.

സാധാരണ എയര്‍ ഇന്ത്യ ന്യൂഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്ക് ആഴ്ചയില്‍ അഞ്ച് വിമാനസര്‍വീസ് നടത്തിയിരുന്നു. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ഇസ്രായേലില്‍ നിന്ന് തിരികെ വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ അജയിലൂടെ എയര്‍ലൈന്‍ ഇതുവരെ രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.