കുവൈറ്റില്‍ വന്‍തോതില്‍ ഇലക്ട്രോണിക് സിഗരറ്റുകളും പഴകിയ തേനും പിടിച്ചെടുത്തു; പുകയില വില്‍പ്പന കമ്പനി അടച്ചുപൂട്ടി

കുവൈറ്റില്‍ വന്‍തോതില്‍ ഇലക്ട്രോണിക് സിഗരറ്റുകളും പഴകിയ തേനും പിടിച്ചെടുത്തു; പുകയില വില്‍പ്പന കമ്പനി അടച്ചുപൂട്ടി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വന്‍ തോതില്‍ ഇലക്ട്രോണിക് സിഗരറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുകയില വില്‍പ്പന കമ്പനി അടച്ചുപൂട്ടി. വാണിജ്യ നിയന്ത്രണ വകുപ്പ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കാത്ത 236 പായ്ക്കറ്റ് ഇ-സിഗരറ്റുകള്‍ പിടിച്ചിടുത്തത്.

ഇ-സിഗരറ്റില്‍ ഉപയോഗിക്കുന്ന ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള ലിക്വിഡും 273 കിലോഗ്രാം പുകയില അസംസ്‌കൃത വസ്തുക്കളും കമ്പനിയില്‍ നിന്നും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് നിലവില്‍ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനമുണ്ട്.

ഗോഡൗണുകളില്‍ നിന്നും കാലാവധി കഴിഞ്ഞ കാല്‍ ടണ്‍ തേനും കണ്ടെടുത്തു. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. ഇതുകൂടാതെ, ഒരു വര്‍ഷം മുമ്പ് കാലഹരണപ്പെട്ട 12 കാര്‍ട്ടണ്‍ ഈത്തപ്പഴങ്ങളും എട്ടു വര്‍ഷം മുമ്പ് കാലഹരണപ്പെട്ട മറ്റൊരു തരം ഉല്‍പ്പന്നവും കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.