ആസ്വദകർക്ക് പുത്തൻ കലാനുഭവങ്ങൾ സമ്മാനിച്ച് ബ്രിസ്ബൻ മെഗാ ഷോ

ആസ്വദകർക്ക് പുത്തൻ കലാനുഭവങ്ങൾ സമ്മാനിച്ച് ബ്രിസ്ബൻ മെഗാ ഷോ

ബ്രിസ്‌ബൻ:  ബ്രിസ്‌ബൻ സൗത്തിൽ പുതിയ ദൈവാലയം പണിയുന്നതിനായുള്ള ധനസമാഹരണത്തിനായി നടത്തിയ മെ​ഗാ ഷോ ഹൃദയങ്ങൾ കീഴടക്കി. 900ലധികം ആളുകൾ പങ്കെടുത്ത ഷോ കോട്ടയം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ സഭ യുവജനങ്ങളുടേതാണ്. അവർ അത് സ്വാഗതാർഹമായ സ്ഥലമായി കാണുന്നെന്ന് ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു. ദ്രുതഗതിയിലുള്ള വിശ്വാസശോഷണത്തിന് സാക്ഷ്യം വഹിക്കുന്ന ലോകത്ത് ഇന്നത്തെ യുവജനങ്ങൾക്കും ഭാവി തലമുറകൾക്കും ശാശ്വതമായ ആരാധനാ ഇടം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പള്ളിയുടെ നിർമ്മാണമെന്ന് ബിഷപ്പ് പണ്ടാരശ്ശേരിൽ പറഞ്ഞു. ക്രിയാത്മകമായ വഴികളിലൂടെ തങ്ങളുടെ വിശ്വാസം വളർത്തിയെടുക്കാൻ അവസരങ്ങൾ കണ്ടെത്തുന്ന യുവജനങ്ങൾ സഭയിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.



ബ്രിസ്‌ബൻ സെന്റ് തോമസ് ദി അപ്പസ്‌റ്റോലേറ്റ് സീറോ മലബാർ ഇടവകയിലെ മാർസ്‌ഡൻ സ്റ്റേറ്റ് ഹൈസ്‌കൂളിലെ സ്‌പോർട്‌സ് ഹാളിൽ ശനിയാഴ്ചയാണ് ഷോ അരങ്ങേറിയത്. ഈണങ്ങളുടെയും ഭക്തി സംഗീതത്തിന്റെയും അനു​ഗ്രഹീത കലാകരൻ ബിജു നാരായണൻ, കലാഭവൻ പ്രജോദ്, എലിസബത്ത് രാജു എന്നിവർ ചേർന്ന് ആലപിച്ച നാടൻ പാട്ടുകൾ മുതൽ ജനപ്രിയ വിഭാഗങ്ങൾ വരെയുള്ള മലയാളം ഗാനങ്ങൾക്ക് ചടങ്ങ് സാക്ഷ്യം വഹിച്ചു.

പ്രശസ്ത നർത്തകിയും അഭിനേതാവുമായ ദേവി ചന്ദന തന്റെ ആകർഷകമായ നൃത്ത പ്രകടനങ്ങളിലൂടെയും പ്രജോദിനൊപ്പം അവതരിപ്പിച്ച കോമഡി സ്‌കിറ്റിലൂടെയും പ്രേക്ഷകരെ ആകർഷിച്ചു. സി ന്യൂസ് ചീഫ്എക്സിക്യൂട്ടീവ് ഓഫീസറും കേരള കാത്തലിക് മീഡിയ കമ്മീഷൻ അംഗവുമായ ലിസി കെ ഫെർണാണ്ടസാണ് ഷോ സംവിധാനം ചെയ്തത്.



അതിഥികളെയും കാണികളയെും സ്വാഗതം ചെയ്ത ഇടവക വികാരി എബ്രഹാം നാടുകുന്നേൽ പരിപാടിയുടെ ഉദ്ദേശ്യം വിശദീകരിച്ചു. എല്ലാ ഇടവകാംഗങ്ങൾക്കും, വിപുലമായ കേരള സമൂഹത്തിനും, അവരുടെ പിന്തുണയ്ക്കും കഠിനാധ്വാനത്തിനും ഫാ. എബ്രഹാം നന്ദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.