വൈക്കം: വൈക്കം ഫൊറോനാ ബൈബിൾ കലോത്സവത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവക ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ട്രോഫി കരസ്ഥമാക്കി. വൈക്കം നടേൽ പള്ളി ഓഡിറ്റോറിയത്തിൽ രണ്ടു ദിവസമായി നടത്തിയ മത്സരങ്ങളിൽ 167 പോയിന്റുകളാണ് തലയോലപ്പറമ്പ് ഇടവക നേടിയത്. ചെമ്പ് സെന്റ് തോമസ് ഇടവക, വൈക്കം നടേൽ ഇടവക എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് ഫാ. വിൻസെന്റ് പറമ്പത്തറ, ഫാ. ഹോർമീസ് തോട്ടക്കര, ഫാ.ബിജു ചകൃത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാ. ജയ്സൺ കൊളുത്തു വള്ളി, ഫാ. അഖിൽ ആപ്പാടൻ, ഫാ. എബിൻ ഇടശേരി, സി. റീജ തെരേസ് എന്നിവർ കലോത്സവത്തിനു നേതൃത്വം നൽകി.
ഫൊറോന ബൈബിൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ഇടവകയ്ക്കുള്ള ട്രോഫി കരസ്ഥമാക്കിയ സെന്റ് ജോർജ് ടീമംഗങ്ങളെ വികാരി ഫാ.വർഗ്ഗീസ് ചെരപ്പറമ്പിൽ അഭിനന്ദിച്ചു.
അസി.വികാരി ഫാ.ആൻ്റണി താണിപ്പള്ളിയുടെ നേതൃത്വത്തിൽ കാറ്റിക്കിസം അദ്ധ്യാപകരുടെ ശിക്ഷണത്തിൽ വിദ്യാർത്ഥികൾ കഴിഞ്ഞ ഒരു മാസമായി അക്ഷീണ പ്രയത്നത്തിലായിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.