ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 39 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റ് അധ്യക്ഷന്‍ ലാല്‍ സോത്തയടക്കമുള്ളവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നവംബര്‍ ഏഴിനാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ്.
ഇന്നലെ മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു.
മിസോറം, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ് എന്നി അഞ്ച് സംസ്ഥാനങ്ങളിലേക്ക് നവംബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മിസോറാമിലെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വെറും അഞ്ച് സീറ്റുകളില്‍ ഒതുങ്ങിപ്പോയിരുന്നു. മണിപ്പൂര്‍ അടക്കം ഭരണവിരുദ്ധ വികാരം അലയടിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചുവരാന്‍ കോണ്‍ഗ്രസ് കിണഞ്ഞ് ശ്രമിക്കുകയാണ്.
അതേസമയം മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. മണിപ്പൂരിലെ പ്രശ്‌നങ്ങളേക്കാള്‍ ഇസ്രയേലിലെ പ്രശ്‌നങ്ങളിലാണ് മോഡിയുടെ താല്‍പര്യമെന്ന് രാഹുല്‍ വിമര്‍ശിച്ചു.
മണിപ്പൂര്‍ ഇന്ന് ഒരു സംസ്ഥാനമല്ല. ബിജെപി അതിനെ രണ്ടായി വിഭജിച്ചു കഴിഞ്ഞു. അവിടെ ആളുകളെ കൊല്ലുകയും സ്ത്രീകളെ അതിക്രമത്തിന് ഇരയാക്കുകായും ചെയ്യുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദശര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.