കുണ്ടറ ജോണി അന്തരിച്ചു; വിടവാങ്ങിയത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍

കുണ്ടറ ജോണി അന്തരിച്ചു; വിടവാങ്ങിയത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍

കൊല്ലം: വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്നലെ രാത്രി എട്ടിന് കൊല്ലം ചിന്നക്കടയിലൂടെ കാറില്‍ സഞ്ചരിക്കവേ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു.

1979 ല്‍ 'നിത്യവസന്തം' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. വ്യത്യസ്ഥമായ മുഖഭാവത്തോടെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് ജോണി. കിരീടം, സ്ഫടികം, പട്ടണപ്രവേശം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായി. ഉണ്ണി മുകുന്ദന്‍ നായകനായ 'മേപ്പടിയാന്‍' ആണ് അവസാന ചിത്രം. പിതാവ് ജോസഫ് കുറ്റിപ്പുറം, അമ്മ കാതറിന്‍ കുറ്റിപ്പുറം.

കൊല്ലം ഫാത്തിമ കോളേജ്, എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഓഗസ്റ്റ് 15, ഹലോ, അവന്‍ ചാണ്ടിയുടെ മകന്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ഭരത്ചന്ദ്രന്‍ ഐ.പി.എസ്, ദാദാസാഹിബ്, ക്രൈംഫൈല്‍, തച്ചിലേടത്ത് ചുണ്ടന്‍, സമാന്തരം, വര്‍ണപ്പകിട്ട്, ആറാം തമ്പുരാന്‍, സാഗരം സാക്ഷി, ആനവാല്‍ മോതിരം, ചെങ്കോല്‍, നാടോടിക്കാറ്റ്, ഗോഡ്ഫാദര്‍ തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

വാഴ്കൈ ചക്രം, നാഡിഗന്‍ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. ഫാത്തിമ മാത കോളേജിലെ ഹിന്ദി അധ്യാപികയായിരുന്ന   സ്റ്റെല്ലയാണ് ഭാര്യ. മക്കള്‍: ആസ്റ്റജ് ജോണി, ഹാഷിമ ജോണി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.