പാലക്കാട്: മുന്‍ മഖ്യമന്ത്രി വി.എസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് മുന്‍ പി.എ എ. സുരേഷിനെ വിലക്കി സിപിഎം. വി.എസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെ പാലക്കാട് മുണ്ടൂരിലെ പിറന്നാളാഘോഷത്തില്‍ നിന്നാണ് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത്.
ആദ്യം സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീട് സംഘാടകര്‍ വിളിച്ച് പങ്കെടുക്കേണ്ടതില്ലെന്ന് സുരേഷിനെ അറിയിക്കുകയായിരുന്നു.
പരിപാടിക്കായി ആദ്യമിറക്കിയ പോസ്റ്ററില്‍ സുരേഷിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇറക്കിയ പോസ്റ്ററില്‍ നിന്ന് സുരേഷിന്റെ പേരൊഴിവാക്കി. പാര്‍ട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഒരു കാലത്ത് പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. വിഎസിന്റെ നൂറാം പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം അറിയില്ലെന്ന് സുരേഷ് പറഞ്ഞു.
പത്ത് ദിവസം മുന്‍പാണ് ക്ഷണിച്ചത്. പിന്നീട് വിളിച്ച് വരേണ്ടതില്ലെന്ന് അറിയിച്ചത് വ്യക്തിപരമായി ഏറെ പ്രയാസമുണ്ടാക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്തായിട്ടും താന്‍ പാര്‍ട്ടിവിരുദ്ധനായിട്ടില്ലെന്നും സുരേഷ് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.