കല്‍ക്കരി ഇടപാടില്‍ അദാനി 12,000 കോടി തട്ടി; കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അന്വേഷണം നടത്തും: രാഹുല്‍ ഗാന്ധി

കല്‍ക്കരി ഇടപാടില്‍ അദാനി 12,000 കോടി തട്ടി; കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അന്വേഷണം നടത്തും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യോനേഷ്യയില്‍ നിന്ന് വാങ്ങുന്ന കല്‍ക്കരി ഇന്ത്യയില്‍ ഇരട്ടി വിലയ്ക്ക് വിറ്റ് അദാനി 12,000 കോടി തട്ടിയെടുത്തുവെന്നും ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പിന്തുണ നല്‍കിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2024 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇതേപ്പറ്റി അന്വേഷണം നടത്തുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി എന്തുകൊണ്ട് അദാനിക്കെതിരെ അന്വേഷണം നടത്തുന്നില്ല. അദാനിക്ക് സംരക്ഷണം നല്‍കുന്ന വ്യക്തിയെ രാജ്യത്തിന് മുഴുവന്‍ അറിയാം. കല്‍ക്കരി വില വര്‍ധിപ്പിച്ച അദാനി രാജ്യത്തെ സാധാരണക്കാരുടെ 12,000 കോടി രൂപയാണ് കൈക്കലാക്കിയതെന്നും രാഹുല്‍ ആരോപിച്ചു.

ഫിനാന്‍ഷ്യല്‍ ടൈംസ് പത്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച രേഖകള്‍ ലഭിക്കുന്നില്ലെന്ന് സെബി പറയുമ്പോള്‍ ഫിനാന്‍ഷ്യല്‍ ടൈംസിന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എങ്ങനെ ലഭിക്കുന്നുവെന്നും രാഹുല്‍ ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.