കണ്ണൂര്‍: തലശേരി ഗവണ്‍മെന്റ് കോളജിന്റെ പേര് മാറ്റാനൊരുങ്ങി സര്‍ക്കാര്‍. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനോടുള്ള ആദര സൂചകമായി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക കോളജ് എന്നാകും ഗവണ്‍മെന്റ് കോളജിനെ പുനര്‍നാമകരണം ചെയ്യുക. വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് അറിയിച്ചത്.
ഗവണ്‍മെന്റ് കോളജിന്റെ ഉന്നമനത്തിനായി മന്ത്രി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും മുന്‍കൈയെടുത്ത കോടിയേരിയോടുള്ള ആദര സൂചകമായാണ് കോളജിന്റെ പേര് മാറ്റുന്നതെന്നാണ് മന്ത്രിയുടെ പ്രതികരണം. കോടിയേരിയുടെ പേര് കോളജിന് നല്‍കണമെന്ന് നിയമസഭാ സ്പീക്കറും തലശേരി എംഎല്‍എയുമായ എ.എന്‍ ഷംസീര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.
ഇതോടൊപ്പം കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഇനി മുതല്‍ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ അഥവാ കേരള സ്റ്റേറ്റ് ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
വികലാംഗര്‍ എന്നുള്ള പദപ്രയോഗം ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ മുമ്പു തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. പക്ഷെ സാങ്കേതിക കാരണങ്ങളാല്‍ അംഗീകാരം നിഷേധിക്കപ്പെടുകയായിരുന്നു.
പുനര്‍നാമ കരണം വേഗമാക്കാന്‍ വീണ്ടും സാമൂഹ്യനീതി വകുപ്പ് ശക്തമായ നിര്‍ദേശം നല്‍കിയതായും 2023 ഓഗസ്റ്റില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം വീണ്ടും ഇതേ ആവശ്യം കേന്ദ്ര സര്‍ക്കാറിനു കീഴിലെ കമ്പനി മന്ത്രാലയത്തില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് പുതിയ പേരിന് അംഗീകാരം ലഭിച്ചതെന്നും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
സര്‍ക്കാര്‍ പൊതുവേദികളില്‍ ഔദ്യോഗികമായി പൂര്‍ണമായും പുനര്‍ നാമകരണം നിലവില്‍ വരാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഒക്ടോബര്‍ 25 നും തുടര്‍ന്ന് ജനറല്‍ബോഡി യോഗവും വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.