പാലാ പ്രവാസി അപ്പോസ്തലേറ്റ് നൂറ് വീൽ ചെയറുകൾ വിതരണം ചെയ്തു

പാലാ പ്രവാസി അപ്പോസ്തലേറ്റ് നൂറ് വീൽ ചെയറുകൾ വിതരണം ചെയ്തു

പാലാ: പാലാ പ്രവാസി അപ്പോസ്തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധനരായ 100 പേർക്ക് വീൽചെയറുകൾ വിതരണം ചെയ്തു.

വീൽ ചെയറുകളുടെ വിതരണം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്തു. കെയർ ഹോംസ് ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന്‌ചെരിവ് പുരയിടം വീൽചെയറുകൾ ഏറ്റുവാങ്ങി. സി ന്യൂസ് സി ഇ ഒ ലിസി ഫെർണാണ്ടസ്,
പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഭാരവാഹികളായ ഷാജിമോൻ മങ്കുഴിക്കരി, ജൂട്ടസ് പോൾ, ബിനോയി സെബാസ്റ്റ്യൻ, സോജിൻ ജോൺ, സിവി പോൾ, രജിത്ത് മാത്യു, , ഷിനോജ് മാത്യു, ജോണി തറപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26