ജോസ്‌വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: നിക്കരാഗ്വയിലെ ജയിലിൽ നിന്ന് മോചിതരായ 12 വൈദികരെ സ്വാഗതം ചെയ്ത് വത്തിക്കാൻ. വത്തിക്കാൻ മാധ്യമ വിഭാഗത്തിന്റെ മേധാവി മത്തെയൊ ബ്രൂണിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നിക്കരാഗ്വയിൽ നിന്നുള്ള 12 വൈദികർ അടുത്തിടെയാണ് ജയിലിൽ നിന്ന് മോചിതരായത്. അവരെ സ്വീകരിക്കാൻ വത്തിക്കാനോട് നിക്കരാഗ്വൻ ഭരണകൂടം ആവശ്യപ്പെട്ടതായും അഭ്യർത്ഥന പരിശുദ്ധ സിംഹാസനം അംഗീകരിച്ചതായും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
വത്തിക്കാനിൽ എത്തിച്ചേർന്ന ഇവർക്കുവേണ്ടി റോമാ രൂപതയിൽ തന്നെയാണ് താമസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഉച്ചകഴിഞ്ഞ് വത്തിക്കാനിൽ എത്തിച്ചേർന്ന അവരെ വത്തിക്കാർ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥനാണ് സ്വീകരിച്ചത്. തുടർന്ന്, റോമാ രൂപതയിൽ പലയിടങ്ങളിലായി ഒരുക്കിയിരിക്കുന്ന താമസസൗകര്യങ്ങളിലേക്ക് അവരെ എത്തിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26