സ്വവർഗ വിവാഹത്തിന് എതിരെയുള്ള സുപ്രീം കോടതി വിധി ഭാരതീയ സംസ്ക്കാരത്തെ ഉയർത്തിപ്പിടിക്കുന്നത്: നാഷനൽ പ്രോഗ്രസ്സീവ് പാർട്ടി വൈസ് ചെയർമാൻ കെ.ഡി. ലൂയിസ്

സ്വവർഗ വിവാഹത്തിന് എതിരെയുള്ള സുപ്രീം കോടതി വിധി ഭാരതീയ സംസ്ക്കാരത്തെ ഉയർത്തിപ്പിടിക്കുന്നത്: നാഷനൽ പ്രോഗ്രസ്സീവ് പാർട്ടി വൈസ് ചെയർമാൻ കെ.ഡി. ലൂയിസ്

കൊച്ചി: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാനാവില്ലെന്ന സുപ്രീം കോടതി വിധി സ്വാഗതാർഹവും ഭാരതീയ സംസ്കാരത്തെയും, കുടുംബങ്ങളുടെ അന്ത:സത്തയെ ഉയർത്തിപ്പിടിക്കുന്നതുമാണെന്ന് നാഷനൽ പ്രോഗ്രസ്സീവ് പാർട്ടി വൈസ് ചെയർമാൻ കെ.ഡി. ലൂയിസ് പ്രസ്താവിച്ചു. ഭാരതത്തിന്റെ തനിമയും സംസ്ക്കാരവും കാത്തു സുക്ഷിക്കാൻ ഉതകുന്ന വിധി ഏറെ പ്രതീക്ഷ നൽകുന്നതും കുടുംബമൂല്ല്യങ്ങൾ ഉയർത്തി പിടിക്കാൻ ഉതകുന്നതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അങ്കമാലിയൽ നടന്ന നാഷനൽ പ്രോഗ്രസ്സീവ് പാർട്ടിയുടെ യൂത്ത് ഫോറം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫോറം സംസ്ഥാന കൺവീനർ ജയ്സൺ ജോൺ,ഫാർമേഴ്സ് ഫോറം സംസ്ഥാന കൺവീനർ ജോസ് ഇടശ്ശേരി, പ്രവാസി ഫോറം സംസ്ഥാന കൺവീനർ ജോസ് പാറേക്കാട്ടിൽ, മാർട്ടിൻ കൂട്ടുങൽ , ജോബിൻ തോമസ്സ്, ടോണി വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.