സെഞ്ചുറിയുമായി വാര്‍ണറും മാര്‍ഷും; പാകിസ്ഥാനെ തകര്‍ത്ത് ഓസ്‌ട്രേലിയ

സെഞ്ചുറിയുമായി വാര്‍ണറും മാര്‍ഷും; പാകിസ്ഥാനെ തകര്‍ത്ത് ഓസ്‌ട്രേലിയ

ചെന്നൈ: പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്ക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഓപ്പണര്‍മാര്‍ നല്‍കിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ 367 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 305ന് ഓള്‍ഔട്ടായി. ഓസീസിന് 62 റണ്‍സ് ജയം.

ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിരുന്നുവെന്ന് ഓസീസ് ഓപ്പണര്‍മാര്‍ തെളിയിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വാര്‍ണര്‍ - മാര്‍ഷ് സഖ്യം പിരിയുന്നതിന് മുന്‍പ് 33.5 ഓവറില്‍ 259 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

തുടര്‍ന്നെത്തിയ മാക്‌സ് വെല്ലിനും സ്മിത്തിനും തിളങ്ങാനാവാതെ പോയതാണ് ഒരു ഘട്ടത്തില്‍ 400 കടക്കുമെന്നു തോന്നിയ സ്‌കോര്‍ 367 ല്‍ ഒതുങ്ങിയത്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി വാര്‍ണര്‍ 163 റണ്‍സും മാര്‍ഷ് 123 റണ്‍സും നേടി. പാകിസ്ഥാനു വേണ്ടി ഷഹീന്‍ അഫ്രീദി അഞ്ചു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം ടീമിന് മുതലാക്കാനായില്ല. 70 റണ്‍സ് നേടിയ ഇമാം ഉള്‍ഹഖ് ആണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. ഷഫീഖ് 64 റണ്‍സ് നേടി.


ഓസ്‌ട്രേലിയയ്ക്കു വേണ്ടി ആദം സാംപ നാലു വിക്കറ്റും കമ്മിന്‍സ്, സ്റ്റോയിനിസ് എന്നിവര്‍ ഈരണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. സ്റ്റാര്‍ക്, ഹെയ്‌സല്‍വുഡ് എന്നിവര്‍ ബാക്കിയുള്ള രണ്ടു വിക്കറ്റുകള്‍ പങ്കിട്ടു. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം ഇത് ഓസീസിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണ്. കഴിഞ്ഞ മല്‍സരത്തില്‍ ശ്രീലങ്കയെയും ഓസ്‌ട്രേലിയ തോല്‍പ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.