സംസ്ഥാനം പകര്‍ച്ചപ്പനിയുടെ ഭീതിയില്‍; ഇന്നലെ മാത്രം പനി ബാധിച്ചത് 7,932 പേര്‍ക്ക്

സംസ്ഥാനം പകര്‍ച്ചപ്പനിയുടെ ഭീതിയില്‍; ഇന്നലെ മാത്രം പനി ബാധിച്ചത് 7,932 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം പനി ബാധിച്ചത് 7,932 പേര്‍ക്കാണ്. സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ്. 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ എറണാകുളത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംസ്ഥാനത്ത് ഇതുവരെ 50 പനി മരണങ്ങളാണ് സംഭവിച്ചത്. ഇതില്‍ 13 മരണങ്ങള്‍ പനി മൂലമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ബാക്കി 37 മരണങ്ങള്‍ പനി മൂലമെന്ന് സംശയിക്കുകയും ചെയ്യപ്പെടുന്നുമുണ്ട്. ഡെങ്കിപ്പനി ബാധിച്ച് 28 പേരും എലിപ്പനി ബാധിച്ച് ഒന്‍പതും പേരുമാണ് മരണപ്പെട്ടത്.

മലപ്പുറം (1236), തിരുവനന്തപുരം (708), എറണാകുളം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ അഞ്ഞൂറിലധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടി. കൂടാതെ 74 പേര്‍ക്ക് ഇന്നലെ ചിക്കന്‍പോകസും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.